സഞ്ജുവിന് മുന്നിൽ ധോണിക്കും ലക്ഷ്യമില്ല, ഇന്ത്യൻ നായകനെ തകർത്തെറിഞ്ഞ് മലയാളി താരം; അഭിനന്ദനവുമായി ആരാധകർ

അടുത്തിടെ സൗത്താഫ്രിക്കക്ക് എതിരെ നടന്ന മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയ സഞ്ജു സാംസൺ. ടി20യിൽ അതിവേഗം 7000 റൺസ് തികയ്ക്കുന്ന ഏഴാമത്തെ ഇന്ത്യൻ താരമായി. ഡർബനിലെ കിംഗ്‌സ്‌മീഡിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിനിടെ ടി20യിലെ തൻ്റെ 269-ാം ഇന്നിംഗ്‌സിലാണ് അദ്ദേഹം ഈ നാഴികക്കല്ല് നേടിയത്. ഐപിഎല്ലിൽ തൻ്റെ പതിനേഴാം സീസണിൽ കളിക്കാൻ ഒരുങ്ങുന്ന ഇതിഹാസ താരം എംഎസ് ധോണിയേക്കാൾ വേഗത്തിലാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത് എന്നുള്ളത് ഈ നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു.

തൻ്റെ 269-ാം ഇന്നിങ്സിൽ തന്നെ ഇത്തരത്തിൽ ചരിത്ര നേട്ടത്തിൽ എത്തിയ റോബിൻ ഉത്തപ്പക്കൊപ്പം ആണ് ഇനി സഞ്ജുവിന്റെ സ്ഥാനം. ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് പിന്നിട്ട താരമെന്ന റെക്കോർഡ് കെഎൽ രാഹുലിൻ്റെ പേരിലാണ്. ഈ വർഷം ആദ്യം ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനായി (എൽഎസ്ജി) കളിക്കുന്നതിനിടെ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് അദ്ദേഹം തകർത്തു. 192 ഇന്നിങ്സിൽ നിന്നാണ് രാഹുൽ ഈ നേട്ടത്തിൽ എത്തിയത്. 187 ഇന്നിംഗ്‌സുകളിൽ നിന്ന് ബാബർ അസമിൻ്റെ പേരിലാണ് മൊത്തത്തിലുള്ള റെക്കോർഡ്,

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരെ മിന്നുന്ന സെഞ്ച്വറി നേടിയ ശേഷമാണ് സാംസൺ പരമ്പരയിലെത്തിയത്. നിർത്തിയിടത്ത് നിന്ന് മുന്നോട്ട് പോയി പ്രോട്ടീസ് ബൗളർമാരെ തകർത്തെറിഞ്ഞ് നേട്ടത്തിൽ എത്തുക ആയിരുന്നു.
27 പന്തിൽ അർധസെഞ്ചുറി തികച്ച സാംസൺ പിന്നീട് തിരിഞ്ഞുനോക്കിയില്ല, ദക്ഷിണാഫ്രിക്കൻ ബൗളർമാരെ മുഴുവൻ വിരൽത്തുമ്പിൽ നിർത്തി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടര്‍ച്ചയായ രണ്ടാം ടി20 വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും . സെന്റ് ജോര്‍ജ് പാര്‍ക്കില്‍ വൈകിട്ട് 7.30നാണ് മത്സരം. നാല് മത്സരങ്ങളുടെ പരമ്പരയില്‍ 2-0ത്തിന് മുന്നിലെത്താനുള്ള അവസരമാണ് ഇന്ത്യക്ക് വന്നുചേര്‍ന്നിരിക്കുന്നത്. ഡര്‍ബനില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിന് ജയിച്ചിരുന്നു. മത്സരത്തില്‍ നിര്‍ണായകമായത് ഓപ്പണര്‍ സഞ്ജു സാംസണിന്റെ പ്രകടനമായിരുന്നു.

Read more