ഐപിഎല്ലില്‍ പരാജയമായിട്ടും സഞ്ജുവിന് അവസരം, മികച്ച പ്രകടനം നടത്തിയ ഋതുരാജിന് അവഗണന, പന്ത് വരുന്നതോടെ തീരുമാനമാകും

എന്ത് കൊണ്ട് തിലക് വര്‍മ്മ പെട്ടന്നു തന്നെ ഇന്ത്യന്‍ ടീമില്‍ വന്നു എന്ന് ചോദിച്ചാല്‍ മുംബൈ ഇന്ത്യന്‍ ടീം ഉള്ളത് കൊണ്ട് എന്ന് തോന്നും എങ്കിലും ശരിക്കും മുംബൈ വളര്‍ത്തുന്നത് ഭാവി ഇന്ത്യന്‍ ടീമില്‍ റിക്രൂട്ട്‌മെന്റ് ചെയ്യാന്‍ കൂടി എന്നും ഓര്‍ക്കേണ്ടി വരും അതിനു ഒരുപാടു ഉത്തഹാരണം ഒന്നും വേണ്ടല്ലോ..

തിലകിന്റെ എലിമിനേറ്ററിലുള്ള കളിയും ആര്‍സിബിയോട് കളിച്ച കളിയും മാത്രം നോക്കിയ മതി ടീമിനെ ഒരു കരക്ക് എത്തിക്കുന്ന പ്ലയേര്‍ ആയിട്ടു തോന്നും. അപ്പോള്‍ കോണ്‍സിസ്റ്റന്‍സി കൂടെ ഉണ്ടേല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിരം ആവാന്‍ ഈ 20 വയസു പയ്യന് കഴിയും..

വെറും 2 കളി കൊണ്ട് വില ഇരുത്താന്‍ പറ്റില്ല. എന്നാലും തിലക് വര്‍മ്മ ഇന്ത്യയുടെ  മിഡില്‍ ഓര്‍ഡര്‍ സുരക്ഷിതമാക്കും.. അടുത്ത യുവരാജ് എന്ന് ഒന്നും പറഞ്ഞു താഴെ തള്ളി ഇടാതെ ഇരിക്കട്ടെ.. ഗെയിം പ്രഷര്‍ വന്നാല്‍ ടീമിന് ഒരു ഭേദപ്പെട്ട സ്‌കോര്‍ എത്തിക്കുന്ന യുവരാജ്, കൈഫ്, ധോണി, കോഹ്ലി, റെയ്‌ന പോലെ ഉള്ളവരുടെ ലിസ്റ്റില്‍ വര്‍മ്മ ഉടന്‍ വരും എന്ന് കരുതാം..

ഇനി ഇന്ത്യയുടെ ടി20 ടീം രക്ഷപെടണം എങ്കില്‍ ഇഷന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഋഷഭ് പന്ത് പോലെ ഉള്ളവരെ ഈ ഏരിയയില്‍ അടുപ്പിക്കാതെ ഇരിക്കുക.. പകരം ഋതുരാജ് ജയ്സ്വാള്‍, സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ്മ, റിങ്ക് സിംഗ് പോലെ യുവ താരത്തിന് ഒരു 10 കളികള്‍ കളിപ്പിച്ചു നോക്കണം റിസള്‍ട്ട് മാറും.

സഞ്ജുവിന്‍റെ ഇന്റര്‍നാഷണല്‍ കരിയറില്‍ ബിസിസിഐ ഇത്രയും അവസരം കൊടുക്കുന്നത് ആദ്യമായി ആണ്.. അതും ഐപിഎല്‍ ഒരു പരാജയം ആയിട്ടും. ഒരു സീസണ്‍ അല്ല തുടരെ നല്ല സീസണ്‍ നല്ല പ്രകടനം ഉള്ള ഋതുരാജ് ഒക്കെ തഴയുന്നത് എന്തിന് എന്ന് അറിയില്ല. പന്ത് ഇന്ത്യ ടീമില്‍ എത്തിയാല്‍ ഏകദിന ടീമിലുള്ള സഞ്ജുവിന്‍റെ സ്ഥാനം പോകാന്‍ വലിയ താമസം ഇല്ല.

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്