2018ല്‍ ദീപക്കിന് സംഭവിച്ച വന്‍ തിരിച്ചടി; ഇപ്പോള്‍ അയാള്‍ അതിന് പകരം വീട്ടുകയാണ്

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ ആവേശകരമായ ജയത്തിലെത്തിച്ച ദീപക് ചഹാറിന്റെ ബാറ്റിംഗ് വൈഭവത്തെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. ഓള്‍ റൗണ്ടറായി തിളങ്ങാന്‍ കഴിയുമെന്ന വിശ്വാസം ദീപക്കിന് വര്‍ഷങ്ങള്‍ക്കുമുന്‍പേയുണ്ടായിരുന്നു. ടീം മാനെജ്മെന്റും ക്രിക്കറ്റ് പ്രേമികളും അതിപ്പോഴാണ് കണ്ടറിഞ്ഞതെന്ന് മാത്രം. ബാറ്റിംഗില്‍ ദീപക്കിന്റെ ആത്മവിശ്വാസം വെളിപ്പെടുത്തുന്ന ഒരു സംഭവം പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.

2018ല്‍ ഐ.പി.എല്‍ ലേലത്തില്‍ ഓള്‍ റൗണ്ടര്‍ എന്ന നിലയിലാണ് ദീപക് ചഹാര്‍ സ്വന്ത പേര് രജിസ്റ്റര്‍ ചെയ്തത്. ലേലത്തില്‍ 80 ലക്ഷം രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് ദീപക്കിനെ സ്വന്തമാക്കി. എന്നാല്‍ ഇളയ സഹോദരനും സ്പിന്നറുമായ രാഹുല്‍ ചഹാറിനുവേണ്ടി മുംബൈ ഇന്ത്യന്‍സ് 1.9 കോടി രൂപ ചെലവിട്ടു. ഓള്‍റൗണ്ടര്‍ റോളിലല്ലാതെ ബൗളര്‍ എന്ന നിലയില്‍ മാത്രം ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തെങ്കില്‍ ദീപക്കിന് കൂടുതല്‍ പ്രതിഫലം ലഭിച്ചേനെയെന്നാണ് ചഹാര്‍ കുടുംബം വിശ്വസിക്കുന്നത്.

India vs Sri Lanka 2nd ODI: Deepak Chahar delivers with bat and ball, helps India win second ODI and series | Cricket News - Times of India

“അതു നമ്മുടെ തെറ്റാണ്. ലേലത്തിനുള്ള ഫോം പൂരിപ്പിച്ചപ്പോള്‍ ഓള്‍റൗണ്ടര്‍ എന്നാണ് ദീപക് രേഖപ്പെടുത്തിയത്. ലേല ദിനത്തിന്റെ അവസാന സമയത്താണ് ഓള്‍റൗണ്ടര്‍ കാറ്ററഗി വന്നത്. രാഹുല്‍ ബോളറുടെ റോളില്‍ നേരത്തെ ലേലം ചെയ്യപ്പെട്ടു. ദീപക്കിനായി വൈകിയാണ് ലേലം വിളിച്ചത്. അപ്പോഴേക്കും ടീമുകള്‍ വലിയ തുക വിനിയോഗിച്ചിരുന്നു. അല്ലെങ്കില്‍ ദീപക്കിന് രണ്ട് കോടിയെങ്കിലും ലഭിക്കുമായിരുന്നു” ദീപക്ക് ചഹാറിന്റെ പിതാവ് ലോകേന്ദ്ര ചഹാര്‍ പറഞ്ഞു.

Deepak Chahar's surprise package of 39 (20)

2018ന് മുന്‍പ് തന്നെ ദീപക് ബാറ്റിംഗില്‍ കാര്യമായി പരിശീലിക്കുന്നുണ്ടായിരുന്നു. ആ വര്‍ഷത്തെ സയ്യിദ് മുഷതാഖ് അലി ട്രോഫിയില്‍ താരം ശ്രദ്ധേയമായ ചില പ്രകടനങ്ങള്‍ പുറത്തെടുക്കുകയുണ്ടായി. ദീപക്കിന്റെ ബാറ്റിംഗ് മികവ് തിരിച്ചറിഞ്ഞ സൂപ്പര്‍ കിംഗ്സ് നായകന്‍ എം.എസ്. ധോണി കിംഗ്സ് ഇലന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ താരത്തെ ആറാമനായി ബാറ്റിംഗ് അയച്ചു. ധോണിയുടെ വിശ്വാസം കാത്ത ദീപക്ക് (20 പന്തില്‍ 39 റണ്‍സ്) ചേസ് ചെയ്ത സൂപ്പര്‍ കിംഗ്സിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.