എബി മാത്യു
ഇരുപത് വര്‍ഷം പുറകില്‍ ഇന്നത്തെ ദിവസം. 23/03/2003. ജോനാസ്‌ബെര്‍ഗ് വാണ്ടര്‍റ്ര്‍സ് സ്റ്റേഡിയത്തില്‍ ലോകകപ് ഫൈനലില്‍ ഇന്ത്യന്‍ ടീം മത്സരിക്കുന്നു. ലോകചാമ്പ്യന്മാരായ ഓസിസിന്റെ കയ്യില്‍ നിന്ന് കിരീടവും ചെങ്കോലും പിടിച്ചെടുക്കാന്‍ ഗാംഗുലിയുടെ നേതൃത്വത്തില്‍ നീല പുലികള്‍ ഇറങ്ങുന്നു. പക്ഷെ ഒന്നും കിട്ടാതെ ടീം ഇന്ത്യ തോറ്റു മടങ്ങി. ആ വേദന ഇന്നും ഇത്തിരി ഉണ്ട് എന്നു പറഞ്ഞാല്‍ നിങ്ങളും സമ്മതിക്കും എന്നു വിചാരിക്കുന്നു.
ഏതൊരു ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമിയും ഉറ്റു നോക്കിയിരുന്ന മത്സരം.നേരിടുന്നത് അപരാജിതരായ ഓസിസിനെ. മുന്‍തൂക്കവും ഓസിസിന്. ഇന്ത്യയിലുള്ള ഏക പ്രതീക്ഷ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഇന്ത്യന്‍ തിരിച്ചുവരവ് തന്നെ ആയിരുന്നു. അതായതു,ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ വെറും 204 റണ്‍സിനു ഹോളണ്ടിനെതിരെ ഓള്‍ ഔട്ട് ആയ ടീം ഇന്ത്യ. രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ ഓസ്സിസ് ഇന്ത്യയെ പിച്ചിചീന്തി 125റണ്‍സിനു പുറത്താക്കി നിഷ്പ്രയാസം ജയിച്ചു. അതിനു ശേഷം നാട്ടില്‍ നടന്ന പ്രധിഷേധങ്ങള്‍. ഇങ്ങനെ പോയാല്‍ സൂപ്പര്‍ 6 കടക്കില്ല എന്ന ഭീതി.
അവസാനം സാക്ഷാല്‍ സച്ചിന്‍ മീഡിയയിലൂടെ ഇന്ത്യന്‍ ജനതയോട് അപേക്ഷിക്കേണ്ടി വന്നു. അങ്ങനെ പ്രധിഷേധങ്ങള്‍ കുറഞ്ഞു തുടങ്ങി. തൊട്ടടുത്ത മത്സരത്തില്‍ സിമ്പാബ്വായെ തോല്‍പിച്ചു, പിനീട് നമിബിയ, പിനീട് ഇംഗ്ലണ്ടിനെ തൂകി എറിഞ്ഞു ജയിച്ചു, അവസാനം സച്ചിന്‍ കൊടുങ്കാറ്റ് പോലെ പാകിസ്താനെ തകര്‍ത്തു. 20 പോയിന്റുമായി സൂപ്പര്‍ 6 ല്‍. അവിടെയും തീര്‍ന്നില്ല. കെന്യയുമായി പതറിയപ്പോള്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സോടെ ദാദ ജയിപ്പിച്ചു, പിന്നീട് ലങ്കയെ അടിച്ചോതൂകി, കിവികളെ പറപ്പിച്ചു സെമിയില്‍ എത്തി. സെമിയില്‍ കേനിയ ആയതുകൊണ്ട് കാര്യമായ വെല്ലുവിളിയായി തോന്നി ഇല്ല, എന്നാലും ജയിച്ചു കയറി. അങ്ങനെ ഇന്ത്യ ലോകകപ് ഫൈനലില്‍.
ഇങ്ങനെ ഒരു തിരിച്ചുവരവ് തന്നെ ആണ് അന്ന് ഇന്ത്യന്‍ ആരാധകര്‍ക്കു പ്രതീക്ഷ നല്‍കിയത്. ഓസിസിനെയും തോല്‍പിച്ചു ആ സ്വര്‍ണ കീരീടം നേടും എന്ന സ്വപ്നങ്ങള്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത് ഒരു നല്ല സ്‌കോര്‍ സെറ്റ് ചെയ്തതിനു ശേഷം എതിരാളികളെ സമര്‍ദ്ധത്തില്‍ ആക്കി ബൗള്‍ ചെയ്തു ജയിക്കുക. ഇതായിരിക്കും ഒരുപക്ഷെ 99% ആളുകളും ആഗ്രഹിച്ചിരുന്നത്. ടോസ് കിട്ടാന്‍ പ്രാര്‍ത്ഥിച്ചതും. അങ്ങനെ ടോസ് ഇന്ത്യയ്ക്ക് കിട്ടി. പക്ഷെ ദാദ ബൌളിംഗ് തിരഞ്ഞെടുത്തു.
പിച്ചില്‍ കണ്ട എന്തോ പാടുകള്‍ ആണ് അതിനു കാരണം.
പക്ഷെ ഇന്ത്യ ആ ഫൈനല്‍ അവിടെ വെച്ച് തോറ്റു എന്നു ഞാന്‍ പറയും. കാരണം കളിക്കുന്നത് ഓസ്സിനെതിരെ ആണ്. ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടാല്‍ അവര്‍ കത്തികയറും. ഒരുപക്ഷെ ഒരു coslty ഓവര്‍ മതി കളി കയ്യിലാക്കാന്‍. അതുപോലെ തന്നെ നടന്നു സാഹിര്‍ ഖാന്‍ ആദ്യ ഓവറില്‍ 15 റണ്‍സ് ആണ് വിട്ടു കൊടുത്തത്. അതിനുശേഷം ഹേയ്‌ടെന്റെയും ഗിലിയുടെയും കൂട്ടയടി. അവസാനം 13 ഓവറില്‍ 100 കടന്നതിന് ശേഷം ആണ് ഒരു വിക്കെറ്റ് വീണത്. ഇപ്പോഴത്തെ typical t20 സ്‌കോര്‍ പോലെ അന്ന് ആ ഏകദിനത്തില്‍ തോന്നി പോയി.
പിന്നീട് പോണ്ടിങ്ങിന്റെയും മാര്‍ട്ടിന്റെയും സംഹാര താണ്ടവം. ഓസിസ് 359/2.
ഇന്ത്യയ്ക്ക് 360 ടാര്‍ഗറ്റ്. ആദ്യം നേരിടേണ്ടത് മഗ്രാത്, ലീ, ബികെല്‍ എന്നിവരെയും. എന്ത് പറയാന്‍. ഗ്രൗണ്ട് ഷോട്ട് കളിച്ചാല്‍ എങ്ങും എത്തില്ല എന്ന തോന്നല്‍ ആയിരുന്നു കാണാം സച്ചിന്‍ ആദ്യ ഓവറില്‍ തന്നെ മഗ്രാത്തിനെതിരെ pull shot കളിക്കാന്‍ ശ്രമിച്ചതും ഔട്ട് ആയതും. ബാറ്റിങ്ങിനു അനുകൂലമായ ഇന്ന് പോലും 360 ഒരു കഠിനമായ ലക്ഷ്യം ആണെങ്കില്‍ ഇരുപത് വര്‍ഷം മുന്നത്തെ കാര്യം പറയണോ??!
ഏതായാലും sehwag ഒന്ന് ശ്രമിച്ചു നോക്കി. അതിന്റെ ഇടയ്ക് മഴ പെയ്തപ്പോള്‍ ഒരു നിമിഷം മനസ്സില്‍ ലഡ്ഡു പൊട്ടിയത് പോലെ തോന്നി. ഒന്ന് ഡക്കവേര്‍ത് ലീവിസ് നിയമം വെച്ച് കളി തുടങ്ങി പിന്നെയും കളി മുടങ്ങിയാല്‍ par score ഇന്ത്യയ്ക്ക് വേണ്ടി ഇരുന്നത് എട്ടു പന്തില്‍ 13 റണ്‍സ്. അതു ഇപ്പോ sehwag ഉള്ളപ്പോള്‍ ഒരു വിഷയമല്ല. രണ്ടാമത്തെ കാര്യം മഴ മാറിയില്ലെങ്കില്‍ അടുത്ത ദിവസം ഒന്നുകൂടി കളി ആദ്യം മുതല്‍ നടത്തും എന്നൊരു പ്രതീക്ഷയും. പ്രതീക്ഷിക്കാനും കാരണം ഉണ്ട്. അതിനു മാസങ്ങള്‍ക്ക് മുന്നേ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ആദ്യ ദിവസം ലങ്ക ഇന്ത്യക്കെതിരെ 240 എന്ന ടാര്‍ഗറ്റ് സെറ്റ് ചെയ്തതിനു ശേഷം ആണ് മഴ കളി തടസ്സപ്പെടുത്തിയത്.
അടുത്ത ദിവസം റിസേര്‍വ് day ആയതിനാല്‍ ആ മത്സരം വീണ്ടും ആദ്യം മുതല്‍ തുടങ്ങി, ലങ്ക 222 എടുക്കാനെ സാധിച്ചൊള്ളു. (ആദ്യ ദിവസത്തെ ഫൈനലില്‍ 50 അടിച്ച ജയസൂര്യ റിസേര്‍വ് ദിവസത്തെ ഫൈനലില്‍ ആദ്യ പന്തില്‍ തന്നെ ബോള്‍ഡ് ആയിരുന്നു). ഏതായാലും ഒന്നും ആഗ്രഹിച്ചപോലെ സംഭവിച്ചില്ല. 125 റണ്‍സ് ജയവുമായി ഓസിസ് കപ്പ് അടിച്ചു.അന്ന് എന്നെപോലെ കരഞ്ഞവരായിരിക്കും പലരും. എനിക്ക് ഉറപ്പാണ് 80സ് kids ഉറപ്പായും കരഞ്ഞു കാണും.
ഓസിസ് കരുത്തരായിരുന്നു. പക്ഷെ ടോസിന്റെ ആനുകൂല്യം ഓസിസിനായിരുന്നു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു എങ്കില്‍ ടോപ് ഫോമിലുള്ള സച്ചിന്‍ അങ്ങനെ risky ഷോട്ടുകള്‍ കളിക്കാതെ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടു പോയി 270+ ടാര്‍ഗറ്റ് സെറ്റ് ചെയ്യാമായിരുന്നു.രണ്ടാമത് ബാറ്റ് ചെയേണ്ടി വന്നിരുന്ന ഓസിസിനെ സ്പിന്നില്‍ കുടുക്കാന്‍ ഹര്‍ഭജന്‍, sehwag, ദിനേശ് മോങ്ങിയ പോലെ ഉള്ളവരെ ഉപയോഗിക്കാമായിരുന്നു. പറഞ്ഞിട്ട് കാര്യമില്ല. ഒത്തിരി ഓര്‍മ്മകള്‍.
ഏതായാലും ആ ടൂര്‍ണമെന്‍ട്ടോടുകൂടി ആണ് ‘men in blue’ എന്ന ടാഗ് ഇന്ത്യയ്ക്ക് ലഭിച്ചത്.
സച്ചിന് മാന്‍ ഓഫ് തെ സീരീസ് കൊടുത്ത വ്യെക്തി ക്രിക്കറ്റ് ലെജന്‍ഡ് ആയിരുന്ന ഗാര്‍ഫീല്‍ഡ് സൊബേര്‍സ് ആയിരുന്നു എന്നും അദ്ദേഹം സച്ചിന്റെ ലെവലിലുള്ള കളിക്കാരന്‍ ആയിരുന്നു എന്നും അന്നാണ് മനസ്സിലായത്. പിന്നെ ബജാജ് മോട്ടോറിന്റെ ഏതോ ഒരു ബൈക്ക് പരസ്യവും ( ഹൂടിബാബ, ഹൂടിബാബ ഹൂ..) ഹിറ്റ് ആയതു ആ ലോകകപ്പില്‍ ആണ്.
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍







