CSK UPDATES: എന്തായാലും അടപടലമായി, അടുത്ത സീസണിൽ വമ്പൻ അഴിച്ചുപണിക്ക് ചെന്നൈ; ഈ 5 താരങ്ങൾ ടീമിന് പുറത്തേക്ക്

2025 ലെ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന് അവർ വിചാരിച്ചത് പോലെയല്ല കാര്യങ്ങൾ മുന്നോട്ട് പോയത്. 10 മത്സരങ്ങളിൽ നിന്ന് വെറും 2 വിജയങ്ങൾ മാത്രം നേടിയ അവർ പ്ലേ ഓഫിൽ എത്താതെ പുറത്താകുന്ന ആദ്യ ടീമായി മാറി. എന്തായാലും മോശം പ്രകടനത്തിന് പിന്നാലെ അടുത്ത സീസണിന് മുമ്പ് അവരുടെ ടീമിൽ വമ്പൻ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. 2026 ലെ ഐപിഎൽ ലേലത്തിന് മുന്നോടിയായി ഒരു മിനി ലേലം നടക്കുന്നതിനാൽ, സിഎസ്‌കെ മാനേജ്‌മെന്റ് ടീമിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരും.

അടുത്ത സീസണിൽ ടീമിൽ നിന്ന് പുറത്തുപോകാൻ സാധ്യതയുള്ള താരങ്ങളെ നമുക്ക് നോക്കാം

1 . ദീപക്ക് ഹൂഡ- ഈ സീസണിൽ സി‌എസ്‌കെയ്ക്ക് മധ്യനിര ബാറ്റ്‌സ്മാന്മാർ പലരും ബാധ്യതയാണ്. ഹൂഡയുടെ 75.61 എന്ന സ്ട്രൈക്ക് റേറ്റ് ആധുനിക ടി20 ക്രിക്കറ്റിൽ അസ്വീകാര്യമാണ്, ഇത് അദ്ദേഹത്തെ മുഴുവൻ ടൂർണമെന്റിലെയും ഏറ്റവും മോശം ബാറ്റ്‌സ്മാനാക്കുന്നു.

മധ്യനിരയിൽ ആക്സിലറേഷൻ ആവശ്യമുള്ള സമയത്ത് ടെസ്റ്റ് രീതിയിലാണ് താരം ബാറ്റ് ചെയ്യുന്നത്.

2 . രവിചന്ദ്രൻ അശ്വിൻ– മികച്ച പ്രശസ്തിയും അനുഭവപരിചയവും ഉണ്ടായിരുന്നിട്ടും, ഈ സീസണിൽ രവിചന്ദ്രൻ അശ്വിന്റെ പ്രകടനങ്ങൾ പ്രതീക്ഷകൾക്ക് വളരെ താഴെയാണ്. മോശം  9.29 എന്ന ഇക്കണോമി ഉള്ള അശ്വിൻ റൺസ് ചോർത്തുന്നു, ഒരു സീനിയർ സ്പിന്നറിൽ നിന്ന് പ്രതീക്ഷിക്കുന്ന നിയന്ത്രണം നൽകാൻ അശ്വിന് കഴിയുന്നില്ല. 44.60 എന്ന നിരാശാജനകമായ ശരാശരിയിൽ വെറും 5 വിക്കറ്റുകൾ മാത്രം നേടിയ അശ്വിന് കാര്യമായ ഒന്നും ചെയ്യാനായിട്ടില്ല.

സീസണിലുടനീളം, പ്രത്യേകിച്ച് ഡെത്ത് ഓവറുകളിൽ, ഇടംകൈയ്യൻ പേസർക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു.

3 . മുകേഷ് ചൗധരി- ഡെത്ത് ഓവറിൽ ദുരന്തം – അവസാന ഓവറുകളിൽ 11.83 എന്ന അദ്ദേഹത്തിന്റെ ഇക്കണോമി റേറ്റ്. ടൂർണമെന്റിലെ ഏറ്റവും മോശം റേറ്റ് ആണ്. അടി കിട്ടിയിട്ടും താരത്തിന് വിക്കറ്റുകൾ നേടാൻ ആകുന്നില്ല എന്നത് സങ്കടം ഉണ്ടാക്കുന്നു.

4 രാഹുൽ ത്രിപാഠി– പരിചയസമ്പന്നനായ താരം ഏറെ പ്രതീക്ഷയോടെ ടീമിൽ എത്തിയിട്ടും സി‌എസ്‌കെയുടെ ബാറ്റിംഗ് നിരയിലെ ഒരു ദുർബല കണ്ണിയായി മാറി. വെറും 96.49 എന്ന സ്ട്രൈക്ക് റേറ്റുള്ള ത്രിപാഠി, ആക്സിലറേഷൻ ആവശ്യമുള്ളപ്പോൾ സി‌എസ്‌കെയുടെ ഇന്നിംഗ്‌സിനെ സ്ഥിരമായി പിറകിലേക്ക് വലിച്ചു.

5 നഥാൻ എല്ലിസ്– ഒരു വിദേശ കളിക്കാരൻ എന്ന നിലയിൽ, ഒരു അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റിൽ നിന്ന് പ്രതീക്ഷിക്കുന്ന സ്വാധീനം ചെലുത്തുന്നതിൽ നഥാൻ എല്ലിസ് പരാജയപ്പെട്ടു. – 19 പന്തുകൾ എറിഞ്ഞിട്ടും ഡെത്ത് ഓവറുകളിൽ വെറും ഒരു വിക്കറ്റ് മാത്രം ആണ് താരം നേടിയത്. ഏറ്റവും ആവശ്യമുള്ളപ്പോൾ ടീമിനായി കാര്യമായ ഒന്നും ചെയ്യാൻ താരത്തിന് സാധിച്ചില്ല .

Read more