'ലോകകപ്പ് ടീമിൽ നിന്നും ഗില്ലിനെ പുറത്താക്കിയ നിങ്ങൾക്ക് അഭിനന്ദനങൾ': ഹർഭജൻ സിങ്

അടുത്ത വർഷം നടക്കാൻ പോകുന്ന ടി 20 ലോകകപ്പിനായുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ. ആരാധകർക്ക് ആവേശമായി മലയാളി താരം സഞ്ജു സാംസൺ ആദ്യ വിക്കറ്റ് കീപ്പറായി ടീമിൽ ഇടം നേടി. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ അക്‌സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.

ഇപ്പോഴിതാ ടി 20 ലോകകപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യ സെലക്ടർ അജിത് അഗാർക്കറിനെയും പരിശീലകൻ ഗൗതം ഗംഭീറിനെയും അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഫോമില്ലാത്ത ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായിട്ട് കൂടി മാറ്റിനിർത്തിയ മാനേജ്‌മെന്റിന്റെ തീരുമാനത്തിന് പത്തിൽ പത്ത് മാർക്കും നൽകുന്നതായി ഹർഭജൻ സിങ് വ്യക്തമാക്കി.

മെറിറ്റ് വെച്ചായിരുന്നു ഇത്തവണത്തെ ടീം സെലക്ഷൻ, കുറച്ചുനാളായിട്ടുള്ള എല്ലാ വിമർശനങ്ങളും മാനേജ്‌മന്റ്‌ പരിഹരിച്ചു. ഈ ടീമിന് ലോകകപ്പ് നിലനിർത്താനാവുമെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.

Read more

2026-ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), റിങ്കു സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, ഹർഷിത് റാണ, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷൻ.