ഐപിഎല്‍ 2025 സീസണിലെ പ്രകടനത്തില്‍ മികച്ച കളി പുറത്തെടുത്തതില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയെ പ്രശംസിച്ച് ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര. മുന്‍പ് അവന്റെ സ്‌ട്രൈക്ക് റേറ്റിനെ വിമര്‍ശിച്ചവര്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് കോഹ്ലി ഇപ്പോള്‍ നല്‍കിയതെന്നും പുജാര പറഞ്ഞു. ഒരു ക്രിക്കറ്റ് ചര്‍ച്ചയ്ക്കിടെയായിരുന്നു പുജാര സംസാരിച്ചത്. കരിയറിന്റെ അവസാനത്തില്‍ തന്റെ മികച്ച കളി നിലനിര്‍ത്തുന്നതില്‍ കോഹ്ലി നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും പുജാര തുറന്നുപറഞ്ഞു.
അതത്ര എളുപ്പമല്ലെന്ന് പുജാര പറയുന്നു. ‘പക്ഷേ വിരാടിന്റെ പ്രധാന ഗുണം എന്താണെന്നുവച്ചാല്‍ അദ്ദേഹം എറ്റവും ഫിറ്റായ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് എന്നതാണ്. കൂടാതെ ഒരു പുതിയ വെല്ലുവിളിയോ വ്യത്യസ്തമായ മറ്റെന്തെങ്കിലുമോ പൊരുത്തപ്പെടാന്‍ അദ്ദേഹം തയ്യാറാണ്. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ എപ്പോഴും തയ്യാറാണ് അദ്ദേഹം’, പുജാര പറഞ്ഞു.
‘140-150 സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാത്തതിന് മുന്‍പ് ആളുകള്‍ കോഹ്ലിയെ നിരന്തരം വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ നോക്കൂ, ബാറ്റിങ്ങില്‍ ഈ സീസണില്‍ അവന്‍ എത്ര മികച്ച കളിയാണ് പുറത്തെടുത്തത്. വിമര്‍ശിച്ചവര്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടി കോഹ്ലി നല്‍കി. അവന്‍ 140-150 സ്‌ട്രൈക്ക് റേറ്റിലും അതിന് മുകളിലും കളിച്ചു. അവന്‍ ബാറ്റര്‍ എന്ന നിലയില്‍ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്’, ചേതേശ്വര്‍ പൂജാര പറഞ്ഞു.
Read more
36 വയസുളള കോഹ്‌ലി ഇത്രയും കാലം കളിച്ചിട്ടും, ഇപ്പോഴും പഠിക്കാനും ടീമിന് ഒരു മാറ്റമുണ്ടാക്കാനും തയ്യാറാണെങ്കില്‍, അത് അദ്ദേഹം എത്ര വലിയ കളിക്കാരനാണെന്ന് കാണിക്കുന്നു,’ പൂജാര കൂട്ടിച്ചേര്‍ത്തു.