ആര്‍സിബിയുടെ കിരീടധാരണത്തിനായി മുന്‍താരം എബിഡിവില്ലിയേഴ്‌സ് അഹമ്മദാബാദിലെ സ്‌റ്റേഡിയത്തില്‍ എത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഫൈനലിന് മുന്‍പ് ആരാധകര്‍ക്ക് നല്‍കിയ വാക്ക് പാലിച്ചുകൊണ്ടാണ് അദ്ദേഹം ആര്‍സിബിക്ക് പിന്തുണയറിയിച്ച് എത്തിയത്. വിരാട് കോഹ്‌ലിക്കൊപ്പമുളള എബിഡിയുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തു. ഡിവില്ലിയേഴ്‌സിനെ കുറിച്ചുളള ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അഭിനവ് മുകുന്ദ്.
മുന്‍പ് ആര്‍സിബി ടീമില്‍ ഒരുമിച്ച് കളിച്ചിട്ടുളളവരാണ് ഇരുവരും. താന്‍ അമിത പ്രതിഫലമാണ് വാങ്ങുന്നതെന്ന് എബിഡി പറഞ്ഞതായി അഭിനവ് മുകുന്ദ് വെളിപ്പെടുത്തി. “അന്നൊരിക്കല്‍ ഞാന്‍ എബിഡിയുടെ അടുത്തിരുന്ന സമയത്ത്, ഐപിഎല്ലിലെ ഒരു ഇതിഹാസവും പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹം ശരിക്കും വികാരഭരിതനായിട്ടാണ് ആ കാര്യം പറഞ്ഞത്. തനിക്ക് അമിത പ്രതിഫലം ലഭിച്ചുവെന്ന്” എബിഡി പറഞ്ഞു.
Read more
“ഇത് കേട്ടപ്പോള്‍ ഞാന്‍ ആദ്യം വിചാരിച്ചത് എനിക്ക് അമിത പ്രതിഫലം ലഭിച്ചുവെന്നാണ്, അഭിനവ് മുകുന്ദ് പറഞ്ഞു. ‘മറ്റ് നിരവധി സൂപ്പര്‍സ്റ്റാറുകളെ, മാച്ച് വിജയികളെ വാങ്ങാന്‍ നിങ്ങള്‍ക്ക് കഴിയുന്നിടത്ത്. അവര്‍ ചെലവഴിച്ച ഏറ്റവും ഉയര്‍ന്ന തുക ഫില്‍ സാള്‍ട്ട് അല്ലെങ്കില്‍ ജോഷ് ഹേസല്‍വുഡ് പോലുള്ള ഒരാള്‍ക്ക് വേണ്ടിയായിരുന്നു. അവര്‍ 15 കോടി പോലും കഴിഞ്ഞ ലേലത്തില്‍ കടന്നില്ല”, അഭിനവ് മുകുന്ദ് പറഞ്ഞു.