IPL 2025: കോഹ്‌ലി അങ്ങനെ ഒരിക്കലും ചെയ്യരുതായിരുന്നു, മോശമായിപോയി, ആര്‍സിബി താരത്തെ നിര്‍ത്തിപ്പൊരിച്ച് മുന്‍ ഇന്ത്യന്‍ താരം

ഐപിഎല്‍ ഫൈനലിലെ വിരാട് കോഹ്ലിയുടെ ഇന്നിങ്‌സിനെ വിമര്‍ശിച്ച് നിരവധി പേരാണ്‌ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്. ഫൈനലിലെ കോഹ്ലിയുടെ മെല്ലെപ്പോക്ക് ടീമിന്റെ സ്‌കോറിനെ കാര്യമായി ബാധിച്ചുവെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു. 35 പന്തുകളിലാണ് കോഹ്ലി 43 റണ്‍സെടുത്തത്. കലാശപ്പോരാട്ടത്തില്‍ കുറച്ചുകൂടി വേഗത്തില്‍ കളിക്കാമായിരുന്നുവെന്നാണ് പലരും കമന്റിട്ടത്. കോഹ്ലിയുടെ മെല്ലെപ്പോക്കിനെ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും വിമര്‍ശിച്ചുകൊണ്ടാണ് സംസാരിച്ചത്.

‘വിരാട് കോഹ്ലിയെ അസ്മത്തുള്ള ഒമര്‍സായി പുറത്താക്കി. അദ്ദേഹം ഓടി ക്യാച്ച് എടുത്തു. വിരാട് അല്‍പം പതുക്കയാണ് തന്റെ കളി പുറത്തെടുത്തത്. 190 റണ്‍സ് ടീം നേടിയപ്പോള്‍, കോഹ്ലിയുടെ സ്്‌ട്രൈക്ക് റേറ്റ് 120 ആയിരുന്നു, ആ സമയത്ത്, എട്ട് പന്തില്‍ അദ്ദേഹം അല്‍പ്പം പിന്നിലാണെന്ന് നിങ്ങള്‍ക്ക് തോന്നാന്‍ തുടങ്ങും, ആ വേഗതയില്‍ കോഹ്‌ലി ഓടുന്നില്ല’, ആകാശ് ചോപ്ര പറഞ്ഞു.

അതേസമയം കോഹ്‌ലിയെ വിധിയുടെ കുട്ടി എന്ന് വിളിച്ച് ആകാശ് ചോപ്ര പ്രശംസിച്ചു, കാരണം കോഹ്ലി ഏത് ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിച്ചപ്പോഴും ആ മത്സരത്തില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ‘ഞാന്‍ എപ്പോഴും വിരാടിനെ വിധിയുടെ കുട്ടി എന്നാണ് വിളിക്കുന്നത്. എല്ലാ ടൂര്‍ണമെന്റിലും അദ്ദേഹം റണ്‍സ് നേടിയിട്ടുണ്ടാകില്ല, പക്ഷേ അദ്ദേഹം ഫൈനലിലെത്തി പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയിട്ടുളള ആളാണ് (2024 ടി20 ലോകകപ്പ്).

Read more

പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിലും അദ്ദേഹം തന്റെ മികച്ചത് പുറത്തെടുത്തു. വിരാട് കോഹ്ലി എപ്പോഴും കൂടെയുള്ള രീതിയിലാണ് എല്ലാം സംഭവിക്കുന്നത്. ചിലപ്പോള്‍, അത് നിങ്ങളുടെ വിധിയിലാണ്, അതാണ് സംഭവിച്ചത്’, ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.