RCB VS CSK: ചെന്നൈ വിജയിക്കുമായിരുന്നു, എന്നാൽ ആ ഒരു കാരണം അവന്മാർക്ക് പണിയായി, അതുകൊണ്ടാണ് ഞങ്ങൾ വിജയിച്ചത്: രജത് പാട്ടിദാർ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനു 2 റൺസിന്റെ ജയം. ഇതോടെ പോയിന്റ് പട്ടികയിൽ 16 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് എത്താൻ ആർസിബിക്ക് സാധിച്ചു. അവസാനം വരെ വാശിയേറിയ മത്സരപോരാട്ടത്തിനായിരുന്നു ആരാധകർ സാക്ഷിയായത്.

ബാറ്റിംഗിൽ ആർസിബിക്ക് വേണ്ടി വിരാട് കോഹ്ലി (62), ജേക്കബ് ബെഥേൽ (55) റൊമാരിയോ ഷെപ്പേർഡ് (53) എന്നിവർ തകർപ്പൻ അർധ സെഞ്ചുറി നേടി. ബോളിങ്ങിൽ ആകട്ടെ ലുങ്കി എങ്കിഡി 3 വിക്കറ്റുകളും, യാഷ് ദയാൽ, കൃണാൽ പാണ്ട്യ എന്നിവർ ഓരോ വിക്കറ്റുകളും നേടി. മത്സരം വിജയിച്ചതിന്റെ കാരണം എന്താണെന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റൻ രജത് പട്ടീദാർ.

രജത് പാട്ടിദാർ പറയുന്നത് ഇങ്ങനെ:

” ശെരിക്കും നല്ല ടൈറ്റ് മത്സരമായിരുന്നു ഇന്നത്തേത്. മത്സരം വിജയിക്കുന്നതിന്റെ ക്രെഡിറ്റ് കൊടുക്കേണ്ടത് ബാറ്റിംഗ് ചെയ്തവർക്കാണ്. ചെന്നൈയുടെ പദ്ധതികളെ തകിടം മറിച്ചത് അവരാണ്. മാത്രമല്ല അവസാന നിമിഷം വരെ ബോളർമാർ അവരുടെ ധൈര്യം കാണിച്ചു” രജത് പാട്ടിദാർ.

Read more