ഫെബ്രുവരി 19 മുതൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം ദുബായിൽ എത്തി കഴിഞ്ഞു. ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജസ്പ്രീത് ബുംറയുടെ വിടവ് ഇന്ത്യൻ ടീമിനെ നന്നായി ബാധിക്കാൻ സാധ്യത ഉണ്ട്. ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ പോകുന്ന താരം അത് ഹാർദിക് പാണ്ട്യ ആയിരിക്കുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഇതിഹാസം മൈക്കൽ ക്ലാർക്ക്.
മൈക്കൽ ക്ലാർക്ക് പറയുന്നത് ഇങ്ങനെ:
” ഇപ്പോൾ കഴിഞ്ഞ ഓസ്‌ട്രേലിയൻ പരമ്പരയിൽ ഹാർദിക് പാണ്ട്യയെ അവർ ശരിക്കും മിസ് ചെയ്യ്തു. ഹാർദിക് ഒരു സൂപ്പർ സ്റ്റാർ ആണ്. വരാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ എക്സ് ഫാക്ടർ അദ്ദേഹമാണ്. ഈ ടൂർണമെന്റ് അവന്റെ തലവര തന്നെ മാറ്റി മറിക്കും. ചാമ്പ്യൻസ് ട്രോഫിയിൽ എന്റെ ഫേവറേറ്റ് ടീമുകളിൽ ഇന്ത്യയുണ്ട്. അവർ ടോപ് ഫോറിൽ എത്തും” മൈക്കൽ ക്ലാർക്ക് പറഞ്ഞു.
Read more
ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറ പുറത്തായതോടെ ഇത്തവണത്തെ കിരീടം നേടാൻ സാധിക്കില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ. അത് കൊണ്ട് തന്നെ പരിശീലകനായ ഗൗതം ഗംഭീറിനും, ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ഈ ടൂർണമെന്റ് നിർണായകമാണ്.