എം എസ് ധോണിക്ക് ശേഷം ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ എന്ന പേര് ലഭിച്ച താരമായിരുന്നു റിഷഭ് പന്ത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല സ്ഥിതി. ഓസ്‌ട്രേലിയക്കെതിരെ നടന്ന രണ്ടാം ടെസ്റ്റിൽ മോശമായ കീപ്പിങ് പ്രകടനമായിരുന്നു താരം നടത്തിയിരുന്നത്. ഓസീസ് അടിച്ചെടുത്ത റൺസിനെക്കാൾ റിഷഭ് പന്തിന്റെ പിഴവ് മൂലം ലഭിച്ച റൺസ് ആണ് കൂടുതൽ എന്നാണ് താരത്തിന് നേരെ വരുന്ന വിമർശനം.
ഇതോടെ പന്തിന് നേരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഉയരുകയാണ്. റിഷഭ് പന്തിന്റെ കൈകൾ ചോരുന്നു’, ഇവൻ അവർക്ക് വേണ്ടിയാണോ കളിക്കുന്നത്’ ഇത്തരം ആക്ഷേപങ്ങളാണ് ഉയർന്നു വരുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ബാറ്റിംഗിലും അദ്ദേഹത്തിന് നിലയുറപ്പിക്കാൻ സാധിച്ചിരുന്നില്ല.
നിലവിൽ മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തുന്നത് ഓസ്‌ട്രേലിയ തന്നെയാണ്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ നേടിയത് 180 ആയിരുന്നു. മറുപടി ബാറ്റിംഗിൽ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് നേടിയിരിക്കുകയാണ്. നാഥാൻ മ്കസ്വീനി 97 പന്തിൽ 37 റൺസുമായും, മാർനസ് ലബുഷെയ്ൻ 67 പന്തിൽ 20 റൺസുമായും ക്രീസിൽ നിൽക്കുകയാണ്.
ഓസ്‌ട്രേലിയക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് ബോളർ മിച്ചൽ സ്റ്റാർക്ക് ആയിരുന്നു. ഇന്ത്യയുടെ പ്രധാനപ്പെട്ട 6 വിക്കറ്റുകളും സ്വന്തമാക്കിയത് അദ്ദേഹമായിരുന്നു. കൂടാതെ രണ്ട് വിക്കറ്റുകൾ വീതം പാറ്റ് കമ്മിൻസും, സ്കോട്ട് ബോളണ്ടും നേടി.