ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25 ലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സിനിടെ കളിക്കളത്തിൽ ചൂടേറിയ വാക്ക് തർക്കത്തിൽ ഏർപ്പെട്ട ഇന്ത്യൻ സീമർ മുഹമ്മദ് സിറാജിനും ഓസ്‌ട്രേലിയൻ താരം ട്രാവിസ് ഹെഡിനും എതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) കുറ്റം ചുമത്തും. ഓസ്ട്രലിയ 10 വിക്കറ്റിന് ജയിച്ച മത്സരത്തിൽ ടീം എല്ലാ ഡിപ്പാർട്മെന്റിലും മികവ് കാണിക്കുക ആയിരുന്നു. പരമ്പരയിൽ ഇരുടീമുകളും 1 – 1 എന്ന നിലയിൽ നിൽക്കുക ആണ്.
അഡ്‌ലെയ്ഡ് ഓവലിൽ നടന്ന മത്സരത്തിൻ്റെ രണ്ടാം ദിനം 141 പന്തിൽ 140 റൺസെടുത്ത ഹെഡ് പുറത്താക്കുക ആയിരുന്നു. സിറാജ് ബൗണ്ടറി റോപ്പിൽ എത്തിയപ്പോൾ ആരാധകരുടെ രോഷം നേരിടേണ്ടതായി വന്നു. അവർ തുടർച്ചയായി ഇന്ത്യൻ താരത്തെ കളിയാക്കി. എല്ലാത്തിന്റെയും തുടക്കമായത്, ട്രാവിസ് ഹെഡ് പുറത്തായപ്പോൾ സിറാജ് നടത്തിയ ആഘോഷവും അതിന് ശേഷം ഇരുവരും തമ്മിൽ നടന്ന വാക്കേറ്റത്തിൽ നിന്നും ആയിരുന്നു.
ദി ഡെയ്‌ലി ടെലിഗ്രാഫിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, രണ്ട് കളിക്കാരും അവരുടെ വാക്കാലുള്ള തർക്കത്തെക്കുറിച്ച് വെളിപ്പെടുത്തണം. കുറച്ച് സമയം മാത്രമേ ഈ തർക്കം നീണ്ടു നിന്ന് എന്നതിനാൽ തന്നെ ഇരുവർക്കും സസ്പെന്ഷൻ കിട്ടാനുള്ള സാധ്യതകൾ ഒന്നും ഇല്ല. തർക്കം കഴിഞ്ഞപ്പോൾ സിറാജ് ആണ് പ്രശ്നങ്ങളുടെ കാരണം എന്നും താൻ തെറ്റൊന്നും ചെയ്തില്ല എന്നും ആണ് ഹെഡ് പറഞ്ഞത്.
എന്തായാലും ഹെഡ് പറഞ്ഞത് കള്ളം ആണ് എന്നും തന്നെ ചൊറിഞ്ഞത് കൊണ്ട് ആണ് തിരിച്ച് പറഞ്ഞത് എന്നും ഉള്ള വാദമാണ് സിറാജ് പറഞ്ഞത്.