BGT 2024: വാഷിംഗ്‌ടൺ സുന്ദർ മോശമായത് കൊണ്ടല്ല, ഞങ്ങൾക്ക് ഓസ്‌ട്രേലിയയെ തോൽപ്പിക്കാനുള്ള ഒരു പദ്ധതിയുണ്ട്"; ഫീൽഡിംഗ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസീസ് പൂർ’ണ ആധിപത്യത്തിൽ നിൽക്കുകയാണ്. ബാറ്റിംഗിലും ബോളിംഗിലും ഇന്ത്യക്ക് ഒന്നാം ദിനം അവർ സമ്മാനിച്ചത് ഏറ്റവും മോശമായ സമയമാണ്. 180 റൺസ് നേടിയ ഇന്ത്യയുടെ സ്കോർ വളരെ എളുപ്പത്തിൽ നേടാൻ സാധിക്കും എന്ന തരത്തിലാണ് അവരുടെ പ്രകടനം. ബാറ്റിംഗിൽ വന്ന പിഴവുകൾ മൂലമാണ് ഇന്ത്യ പരാജയത്തിന്റെ വക്കിൽ നിൽക്കുന്നതിന്റെ കാരണം.

പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച വെച്ച താരമായിരുന്നു യുവ താരം വാഷിംഗ്‌ടൺ സുന്ദർ. എന്നാൽ രണ്ടാം ടെസ്റ്റിൽ നിന്നും താരത്തിനെ തഴഞ്ഞു. ഇതിൽ വിമർശനവുമായി ഒരുപാട് താരങ്ങളും ആരാധകരും രംഗത്ത് എത്തിയിരുന്നു. അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ ഫീൽഡിങ് പരിശീലകൻ റയാൻ ടെൻ.

റയാൻ ടെൻ പറയുന്നത് ഇങ്ങനെ:

” കഴിഞ്ഞ ന്യൂസിലാൻഡ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച വാഷിംഗ്ടൺ സുന്ദറിനെ മാറ്റി നിർത്തുക എന്നത് പ്രയാസമുള്ള കാര്യമായിരുന്നു, എന്നാൽ പിങ്ക് ബോളിൽ അശ്വിൻ നടത്തിയ മികച്ച പ്രകടനങ്ങൾ താരത്തിന് അവസരം നൽകാൻ നിർബന്ധിതനായി. ഓസീസ് ബാറ്റർമാർ കരുതി തന്നെയാണ് ബാറ്റിങ്ങിന് ഇറങ്ങിയത്, എല്ലാ ദിവസവും ഒരു പോലെ വിക്കറ്റ് ലഭിക്കണമെന്നില്ല” റയാൻ ടെൻ പറഞ്ഞു.

Read more