പാറ്റ് കമ്മിന്‍സ്- സമകാല ക്രിക്കറ്റിലെ ബെസ്റ്റ് മാന്‍. അയാള്‍ക്ക് വലിയ ഒരു പട ഒന്നും കിട്ടിയിട്ടില്ല പണ്ടത്തെ ഓസീസ് ക്യാപ്റ്റന്മാര്‍ക്ക് കിട്ടിയ ടീമിനെ വെച്ച് നോക്കിയാല്‍ ശരാശരി ടീമിനെ ആണ് അയാള്‍ക്ക് കിട്ടിയത്.
വാര്‍ണര്‍ സ്മിത്ത് സ്റ്റാര്‍ക്ക് ഒക്കോ പ്രൈം ടൈം കഴിഞ്ഞ ശേഷം ആണ് കിട്ടുന്നത് മാത്രം അല്ല സാന്‍ഡ് പേപ്പര്‍ വിവാദത്തില്‍ ടീം മൊത്തം ആടി ഉലഞ് തകര്‍ച്ചയില്‍ നിക്കുന്ന നേരത്ത് ആണ് പാറ്റ് ക്യാപ്റ്റന്‍ ആകുന്നത് അവിടെന്ന് അങ്ങോട്ട് പിന്നെ ഒരു ഡ്രീം റണ്‍ ആയിരുന്നു പലര്‍ക്കും സ്വപ്നം പോലും കാണാന്‍ പറ്റാത്ത അത്ര ഉയര്‍ച്ചയിലേക്ക് കയറി എത്തിയ മനുഷ്യന്‍….
നിങ്ങള്‍ ശരിക്കും മനുഷ്യന്‍ തന്നെയാണോ പാറ്റി. മനുഷ്യന് ചെയ്യാന്‍ പറ്റുന്നതിലും അപ്പുറം ആണ് ഈ കുറഞ്ഞ സമയം കൊണ്ട് ചെയ്ത് വെച്ചേക്കുന്നത്.
എഴുത്ത്: വിക്ഷിത വിച്ചു
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍