ഓസീസിന് കണ്ടകശനി; ബംഗ്ലാദേശിനോടും തോറ്റ് നാണംകെട്ടു

ടി20 ക്രിക്കറ്റില്‍ ഓസീസിന്റെ ദയനീയ പ്രകടനം തുടരുന്നു. വിന്‍ഡീസ് പര്യടനത്തില്‍ ടി20 പരമ്പര 4-1ന് തോറ്റ് നാണംകെട്ടതിനു പിന്നാലെ, ബംഗ്ലദേശ് പര്യടനത്തിലും തോല്‍വിയോടെയാണ് ഓസീസിന്റെ തുടക്കം. ധാക്കയില്‍ നടന്ന ആദ്യ മത്സരത്തില്‍ 23 റണ്‍സിനാണ് ബംഗ്ലാദേശ് ഓസീസിനെ തോല്‍പ്പിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലദേശ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടി. അനായാസ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന്റെ പേരാട്ടം വെറും 108 റണ്‍സില്‍ അവസാനിച്ചു. ഇതോടെ അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ബംഗ്ലദേശ് 10ന് മുന്നിലെത്തി. ടി20 ക്രിക്കറ്റില്‍ ഇതാദ്യമായാണ് ഓസീസിനെ ബംഗ്ലാദേശ് പരാജയപ്പെടുത്തിയിരിക്കുന്നത്.

നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ നസൂം അഹമ്മദാണ് ഓസീസിനെ തകര്‍ത്തത്. 45 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 45 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ഓസീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

Image

Read more

മാര്‍ഷിനു പുറമെ ക്യാപ്റ്റന്‍ മാത്യു വെയ്ഡ് (22 പന്തില്‍ 13), മിച്ചല്‍ സ്റ്റാര്‍ക്ക് (14 പന്തില്‍ 14) എന്നിവര്‍ മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്കം കണ്ടത്. ജയത്തോടെ അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ബംഗ്ലദേശ് 1-0ന് മുന്നിലെത്തി.