ക്രിക്കറ്റ് ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാനാകാതെ ഓസീസ്; വന്‍ നാണക്കേട്

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര അവര്‍ക്ക് മുന്നില്‍ അടിയുറവുവെച്ച് ഓസീസ്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തോറ്റാണ് ഓസീസ് പരമ്പര കൈവിട്ടത്. 10 റണ്‍സിനാണ് ബംഗ്ലാദേശിന്റെ വിജയം.

ബംഗ്ലാദേശ് മുന്നോട്ടുവെച്ച 128 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ കേവലം 117 റണ്‍സ് എടുക്കാനെ ആയുളളു. 51 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ബെന്‍ മക്ഡര്‍മട്ട് 35 റണ്‍സെടുത്തു. അലക്‌സ് കാറെ 15 പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു.

Image

Read more

ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ബംഗ്ലാദേശ് 3-0ന് മുന്നിലെത്തി. 52 റണ്‍സെടുത്ത നായകന്‍ മഹ്‌മദുളളയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഷാക്കിബ് അല്‍ ഹസന്‍ 26ഉം അഫീഫ് ഹുസൈന്‍ 19ഉം റണ്‍സെടുത്തു. ടി20യില്‍ ആദ്യമായാണ് ഓസീസ് ബംഗ്ലാദേശിനോട്  പരമ്പര കൈവിടുന്നത്.