Asia Cup 2025: സഞ്ജുവും ജിതേഷും അല്ല, ആ താരം ഉണ്ടെങ്കിലേ ടീം വിജയിക്കൂ: ആകാശ് ചോപ്ര

നാളുകൾ ഏറെയായി ഇന്ത്യൻ ടി 20 ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട താരമാണ് വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. ഇപ്പോൾ നടക്കാൻ പോകുന്ന ഏഷ്യ കപ്പിലേക്കും താരത്തിന് സീറ്റ് ലഭിച്ചിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് ആകാശ് ചോപ്ര.

ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:

“കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പില്‍ നമ്മള്‍ കിരീടം ചൂടിയപ്പോള്‍ ടീമിനായി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത മൂന്നാമത്തെ താരമായിരുന്നു റിഷഭ്. പാലിൽ വീണ ഈച്ചയെപ്പോലെയാണ് അദ്ദേഹത്തെ ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും എടുത്ത് പുറത്തു കളഞ്ഞത്. ആരും റിഷഭിനെക്കുറിച്ച് മിണ്ടുന്നില്ല”

ആകാശ് ചോപ്ര കൂട്ടി ചേർത്തു:

Read more

“കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി അത്ര നല്ലൊരു പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്നതു കൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചത്. എങ്കിലും വിക്കറ്റ് കീപ്പിങ് ഓപ്ഷനുകളെ കുറിച്ച് ആലോചിക്കുമ്പോള്‍ റിഷഭിന്റെ പേര് പോലും ആരും പറയുന്നില്ലെന്നതു വിചിത്രമായി തോന്നുന്നു” ആകാശ് ചോപ്ര പറഞ്ഞു.