2025 ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലിൽ ചിരവൈരികളായ പാകിസ്ഥാനെ ഇന്ത്യ 5 വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ മുന്നോട്ടുവെച്ച 147 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. തിലക് വർമ്മയുടെ പ്രകടനമാണ് ഇന്ത്യയെ വിജയിത്തിലെത്തിച്ചത്.
തിലക് വർമ 53 പന്തിൽ 69* റൺസെടുത്ത് പുറത്താകാതെ നിന്നു., ശിവം ദുബെ (22 പന്തിൽ 33) , സഞ്ജു സാംസൺ (21 പന്തിൽ 24) എന്നിവരുടെ പ്രകടനവും ഇന്ത്യയ്ക്കു കരുത്തായി. ബോളിങ്ങിൽ ഇന്ത്യൻ താരങ്ങൾ ആദ്യം പതറിയെങ്കിലും പിന്നീട് സ്പിൻ ബോളർമാർ അവരുടെ കരുത്തുറ്റ മികവ് കാട്ടി.
Read more
കുൽദീപ് യാദവ് 4 ഓവറിൽ 30 റൺസ് വഴങ്ങി 4 വിക്കറ്റുകൾ നേടി. വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അക്‌സർ പട്ടേൽ എന്നിവർ 2 വിക്കറ്റുകൾ വീതവും വീഴ്ത്തി മത്സരം അനുകൂലമാക്കി.







