ASIA CUP 2025: അവൻ അന്ന് വാട്ടർ ബോയ് ആയിരുന്നു, ഇപ്പോൾ കണ്ടില്ലേ ആ താരത്തിന്റെ വളർച്ച: മുഹമ്മദ് കൈഫ്

ഇപ്പോൾ നടക്കുന്ന ഏഷ്യ കപ്പിൽ യുഎഇക്കെതിരെ ഇന്ത്യക്ക് 9 വിക്കറ്റിന്റെ ജയം. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യ 13 . 1 ഓവറിൽ യുഎഇയെ 57 ഓൾ ഔട്ടാക്കി. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് 3 ഓവറിൽ 7 റൺസ് വഴങ്ങി 4 വിക്കറ്റുകൾ സ്വന്തമാക്കി. കൂടാതെ ഓൾ റൗണ്ടർ ശിവം ദുബൈയും 2 ഓവറിൽ 4 റൺസ് വഴങ്ങി 3 വിക്കറ്റുകൾ നേടി. കൂടാതെ ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.

മത്സരത്തിൽ പ്ലയെർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട താരവും കുൽദീപ് യാദവായിരുന്നു. താരത്തിന്റെ മാസ്മരിക പ്രകടനത്തെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.

മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ:

” ഇംഗ്ലണ്ട് പര്യടനത്തില്‍ കുല്‍ദീപ് യാദവ് ഒരു മത്സരം പോലും കളിച്ചിരുന്നില്ല. പരമ്പരയിലുടനീളം അദ്ദേഹത്തെ പുറത്തിരുത്തുകയും മറ്റുതാരങ്ങള്‍ക്ക് വെള്ളം നല്‍കാനേല്‍പ്പിക്കുകയും ചെയ്തു. പ്രാക്ടീസിന് മാത്രമാണ് കുല്‍ദീപിനെ ഇറക്കിയത്. ഒടുവില്‍ 108 ദിവസങ്ങള്‍ക്ക് ശേഷം യുഎഇക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചു. നാല് വിക്കറ്റ് വീഴ്ത്തി മത്സരത്തിലെ താരമാവുകയും ചെയ്തു”

മുഹമ്മദ് കൈഫ് തുടർന്നു:

‘കുല്‍ദീപ് യാദവ് വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഓവറില്‍, വെറും ഒറ്റ ഓവറില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മത്സരം അവിടെ അവസാനിച്ചു. വെറും 13 പന്തുകള്‍ മാത്രം എറിഞ്ഞ് നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. അദ്ദേഹത്തിന് ഇനിയും 11 പന്തുകള്‍ ബാക്കിയുണ്ടായിരുന്നു. ആ 11 പന്തുകള്‍ എറിഞ്ഞിരുന്നെങ്കില്‍, അദ്ദേഹത്തിന് ഇനിയും അഞ്ചോ ആറോ വിക്കറ്റുകള്‍ കൂടി വീഴ്ത്താമായിരുന്നു” മുഹമ്മദ് കൈഫ് പറഞ്ഞു.

Read more