ASIA CUP 2025: സഞ്ജുവിനെ ഓർത്ത് പേടിക്കേണ്ട, അവൻ ഏത് പൊസിഷനിലും ഗംഭീര പ്രകടനം നടത്തും: സുനിൽ ഗവാക്സർ

ഈ മാസം ഒൻപതാം തിയതി ആരംഭിക്കുന്ന ഏഷ്യ കപ്പിൽ മലയാളി താരം സഞ്ജു സാംസൺ ആദ്യ പ്ലെയിങ് ഇലവനിൽ ഉണ്ടാകുമോ ഇല്ലയോ എന്ന ആശങ്കയിലാണ് ആരാധകർ. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും അഭിഷേക് ശർമ്മയും ഓപണിംഗിൽ ഇറങ്ങും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോട്ട്. സഞ്ജു സാംസൺ ഏത് പൊസിഷനിൽ വേണമെങ്കിലും കളിക്കും എന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ.

സുനിൽ ഗവാസ്കർ പറയുന്നത് ഇങ്ങനെ:

‘ഏത് സെലക്ഷൻ കമ്മിറ്റിക്കും ഉണ്ടാകാവുന്ന വലിയൊരു തലവേദനയാണിത്. കാരണം നിങ്ങൾക്ക് രണ്ട് മികച്ച ബാറ്റർമാരുണ്ട്. എന്നാൽ സഞ്ജു സാംസണെപ്പോലെയുള്ള ഒരാൾക്ക് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനും ആവശ്യമെങ്കിൽ ആറാം നമ്പറിൽ ഫിനിഷറായി കളിക്കാനും സാധിക്കും. ജിതേഷ് അടുത്തിടെ അവസാനിച്ച ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എന്നാൽ എന്റെ അഭിപ്രായത്തിൽ, സഞ്ജുവിനായിരിക്കും ടീമിൽ മുൻഗണന ലഭിക്കുക. ‘​ഗവാസ്കർ പ്രതികരിച്ചു.

Read more

ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ ടീം: സൂര്യ കുമാർ യാദവ് (C), ശുഭ്മാൻ ഗിൽ (VC), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (WK), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (WK), ഹർഷിത് റാണ, റിങ്കു സിങ്.