ഇപ്പോൾ നടക്കുന്ന ഏഷ്യ കപ്പിൽ പാകിസ്താന് ഒരിക്കലും മറക്കാനാവാത്ത രാത്രി സമ്മാനിച്ച് ഇന്ത്യൻ പട. ആവേശപ്പോരാട്ടത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്താന് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.
ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയുടെയും ഗില്ലിന്റെയും സംഹാരതാണ്ഡവമായിരുന്നു ദുബായിൽ കണ്ടത്. അഭിഷേക് 39 പന്തിൽ 6 ഫോറും 5 സിക്സും അടക്കം 74 റൺസാണ് താരം അടിച്ചെടുത്തത്. കൂടാതെ ശുഭ്മൻ ഗിൽ 28 പന്തിൽ 8 ഫോർ ഉൾപ്പടെ 47 റൺസും നേടി. തിലക്ക് വർമ്മ (30*) ഹാർദിക് പാണ്ട്യ (7*) എന്നിവർ ചേർന്ന് മത്സരം അവസാനിപ്പിച്ചു.
സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഫിഫ്റ്റിയടിച്ചതിന് ശേഷം പാക് ഓപ്പണര്‍ സാഹിബ്സാദ ഫര്ഹാന് നടത്തിയ സെലിബ്രേഷന് ചര്‍ച്ചയായിരുന്നു. അര്‍ധസെഞ്ച്വറി തികച്ചതിനു പിന്നാലെ ബാറ്റു കൊണ്ട് വെടിയുതിര്‍ക്കുന്നതു പോലെയുള്ള ആംഗ്യമാണ് സാഹിബ്സാദ ഫര്ഹാന് കാണിച്ചത്. ഇതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം.
സാഹിബ്സാദ ഫര്ഹാന് പറയുന്നത് ഇങ്ങനെ:
“ആ സമയത്ത് അത് ആഘോഷം മാത്രമായിരുന്നു. 50 റണ്‍സ് നേടിയതിന് ശേഷം ഞാന്‍ അധികം ആഘോഷങ്ങള്‍ നടത്താറില്ല. പക്ഷേ ഇന്ന് നമുക്ക് ഒരു ആഘോഷം നടത്താമെന്ന് പെട്ടെന്ന് എന്റെ മനസില്‍ വന്നു”
സാഹിബ്സാദ ഫര്ഹാന് തുടർന്നു:
Read more
“ഞാന്‍ അങ്ങനെ ചെയ്തു. ആളുകള്‍ അത് എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല. ഞാന്‍ അത് കാര്യമാക്കുന്നുമില്ല. നിങ്ങള്‍ എവിടെ ക്രിക്കറ്റ് കളിച്ചാലും ആക്രമിച്ച് കളിക്കണം. അത് ഇന്ത്യയോട് തന്നെ ആയിരിക്കണമെന്നില്ല. ഇന്ന് നമ്മള് കളിച്ചതുപോലെ എല്ലാ ടീമിനെതിരെയും ആക്രമണാത്മക ക്രിക്കറ്റ് കളിക്കണം” സാഹിബ്സാദ ഫര്ഹാന് പറഞ്ഞു.







