ASIA CUP 2025: 'നിങ്ങളുടെ ബെസ്റ്റ് ബാറ്റ്സ്മാൻ ആ ബോളർ അല്ലെ'; പാകിസ്താനെ നാണംകെടുത്തി സുനിൽ ഗവാസ്കർ

ഇപ്പോൾ നടക്കുന്ന ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ ഏറ്റുമുട്ടുകയാണ്. നീണ്ട 41 വർഷത്തിന് ശേഷമാണു ഏഷ്യ കപ്പിൽ കരുത്തരായ ഇരു ടീമുകളും ഫൈനലിൽ മത്സരിക്കുന്നത്. ഇതിനു മുൻപ് രണ്ട് തവണയാണ് ഇന്ത്യയും പാകിസ്താനും ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ഏറ്റുമുട്ടിയിരിക്കുന്നത്. അതിൽ രണ്ടെണ്ണത്തിലും വിജയിക്കാൻ ഇന്ത്യക്ക് സാധിച്ചു.

നിലവിൽ പാകിസ്ഥാൻ ടീമിന് മികച്ച ബാറ്റിംഗ് യൂണിറ്റ് ഇല്ല. ലിമിറ്റഡ് ഓവർ ടൂർണമെന്റിൽ ഇത് വരെയായി വെടിക്കെട്ട് പ്രകടനം നടത്താൻ പാക് താരങ്ങൾക്ക് സാധിച്ചിട്ടില്ല. അവരുടെ ബാറ്റിംഗിനെ വിമർശിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസ സുനിൽ ഗവാസ്കർ.

സുനിൽ ഗവാസ്കർ പറയുന്നത് ഇങ്ങനെ:

Read more

” ഇന്ത്യയ്ക്ക് എതിരായ രണ്ട് മത്സരങ്ങളിലും മറ്റുള്ള ഗ്രൂപ്പ് ഘട്ടത്തിലെ മാച്ചുകളിലും ഒന്നും പാക് ടീമിന്റെ ബാറ്റിംഗ് നിര വേണ്ട രീതിയിൽ മികവ് പുലർത്തിയിരുന്നില്ല. എന്നാൽ പേസർ ഷഹീൻ അഫ്രീദി വാലറ്റത്ത് നിന്ന് ഭേദപ്പെട്ട പ്രകടനം ബാറ്റിങിൽ നടത്തിയിരുന്നു. ഏഷ്യാ കപ്പിനുള്ള പാക്കിസ്ഥാൻ ടീമിലെ ഏറ്റവും മികച്ച ബാറ്റർ ഷഹീൻ അഫ്രീദിയാണ്” സുനിൽ ഗവാസ്കർ പറഞ്ഞു.