Asia Cup 2025: ഒമാനെതിരെ ഇന്ത്യക്ക് ടോസ്, ടീമിൽ രണ്ട് മാറ്റം

ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഒമാനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിം​ഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമിൽ രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഹർഷിദ് റാണ, അർഷ്ദീപ് സിം​ഗ് എന്നിവർ ടീമിലെത്തിയപ്പോൾ ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവർക്ക് വിശ്രമം അനുവദിച്ചു.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ (w), സൂര്യകുമാർ യാദവ് (c), തിലക് വർമ്മ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്.

Read more

ഒമാൻ പ്ലേയിംഗ് ഇലവൻ: ആമിർ കലീം, ജതീന്ദർ സിംഗ് (സി), ഹമ്മദ് മിർസ, വിനായക് ശുക്ല, ഷാ ഫൈസൽ, സിക്രിയ ഇസ്ലാം, ആര്യൻ ബിഷ്ത്, മുഹമ്മദ് നദീം, ഷക്കീൽ അഹമ്മദ്, സമയ് ശ്രീവാസ്തവ, ജിതേൻ രാമാനന്ദി.