Asia Cup 2025: 'ഇന്ത്യ-പാക് മത്സരം കാണാൻ ഞാൻ ഉണ്ടാകില്ല'; നിലപാട് വ്യക്തമാക്കി മുൻ താരം

2025 ഏഷ്യാ കപ്പിൽ നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം കാണാൻ താൻ ഉണ്ടാകില്ലെന്ന് ഇന്ത്യൻ മുൻ ബാറ്റർ മനോജ് തിവാരി. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇരു ടീമുകളും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് പോരാട്ടം ദുബായിൽ സെപ്റ്റംബർ 14 ന് നടക്കും. ഹൈ-വോൾട്ടേജ് മത്സരത്തിന് മുന്നോടിയായി, തങ്ങളുടെ ടീം പാകിസ്ഥാനുമായി ഒരു കായിക കാര്യത്തിലും ഏർപ്പെടുന്നത് കാണാൻ ആഗ്രഹിക്കാത്ത ഇന്ത്യൻ ആരാധകരിലെ ഒരു വിഭാ​ഗം വലിയ പ്രതിഷേധത്തിലാണ്.

പാകിസ്ഥാനെതിരായ മത്സരം സംഘടിപ്പിക്കുന്നതിൽ തിവാരി നിരാശ പ്രകടിപ്പിച്ചു. ഈ വർഷം തുടക്കത്തിൽ പഹൽഗാമിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികളായ സാധാരണക്കാരെക്കുറിച്ച് എല്ലാവരും മറന്നോ എന്ന് അദ്ദേഹം ചോദിച്ചു.

“ഈ മത്സരം നടക്കാൻ പോകുന്നതിൽ എനിക്ക് അൽപ്പം അത്ഭുതം തോന്നുന്നു. നിരവധി നിരപരാധികളായ സാധാരണക്കാർ കൊല്ലപ്പെട്ട പഹൽഗാം ആക്രമണത്തിനും, തുടർന്നുണ്ടായ യുദ്ധത്തിനും ശേഷം, ഇത്തവണ നമ്മൾ ഉചിതമായ മറുപടി നൽകുമെന്ന് ധാരാളം സംസാരങ്ങൾ നടന്നിരുന്നു. ഇതൊക്കെയാണെങ്കിലും, കുറച്ച് മാസങ്ങൾക്ക് ശേഷം, എല്ലാം മറന്നുപോയി.”

Read more

“ഈ മത്സരം നടക്കുന്നുണ്ടെന്ന് വിശ്വസിക്കാൻ എനിക്ക് പ്രയാസമാണ്. ഒരു മനുഷ്യജീവിതത്തിന്റെ മൂല്യം പൂജ്യമാകാം. പാകിസ്ഥാനുമായി കളിക്കുന്നതിലൂടെ അവർ എന്താണ് നേടാൻ ആഗ്രഹിക്കുന്നത്? മനുഷ്യജീവിതത്തിന്റെ മൂല്യം കായിക വിനോദത്തേക്കാൾ കൂടുതലായിരിക്കണം. ഞാൻ ഏതായാലും ഈ മത്സരം കാണാൻ ഉദ്ദേശിക്കുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.