കാണ്‍പൂരില്‍ നിതിന്‍ മേനോനുമായി തര്‍ക്കിച്ച് അശ്വിന്‍, കാരണം ഇതാണ്

ന്യൂസിലാന്‍ഡിന് എതിരായ കാണ്‍പൂര്‍ ടെസ്റ്റിന്റെ മൂന്നാം ദിനം അമ്പയര്‍ നിതിന്‍ മേനോനുമായി തര്‍ക്കിച്ച് ആര്‍ അശ്വിന്‍. തന്റെ  ബോളിംഗ് റണ്‍ അപ്പ് ഫോളോ ത്രൂ നിതിന്‍ മേനോന്‍ ചോദ്യം ചെയ്തതാണ് അശ്വിനെ ചൊടിപ്പിച്ചത്. അശ്വിന്റെ  ഫോളോ ത്രൂ അമ്പയറുടെ കാഴ്ച മറക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിതിന്‍ മേനോന്റെ ഇടപെടല്‍.

മത്സരത്തില്‍ പലവട്ടം അശ്വിന്റെ ഓവറില്‍ അമ്പയര്‍ ഇടപെടുന്നത് കാണാമായിരുന്നു. എന്നാല്‍ ഫോളോ ത്രൂവില്‍ മാറ്റം വരുത്താന്‍ അശ്വിന്‍ തയ്യാറായില്ല. രഹാനെയോടും അമ്പയര്‍ ഇക്കാര്യം പറഞ്ഞെങ്കിലും അശ്വിന്‍ പിന്മാറിയില്ല. നിയമം അനുസരിച്ചാണ് അവിടെ താന്‍ പന്തെറിയുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് അശ്വിന്‍ അമ്പയറോട് സംസാരിച്ചത്.

പിച്ചിലെ ഡെയ്ഞ്ചര്‍ ഏരിയയില്‍ അല്ല അശ്വിന്റെ ഫോളോ ത്രൂ വരുന്നത്. അതിനാല്‍ തന്നെ അശ്വിന്റെ ഫോളോ ത്രൂവിനെ താക്കീത് ചെയ്യാന്‍ കഴിയില്ലെന്നാണ് ഒരു വാദം. എന്നാല്‍ അമ്പയറുടെ ശ്രദ്ധ കളയുന്നത് ശരിയല്ലെന്നാണ് മറുവാദം.

IND vs NZ, 1st Test Live Updates: Umpire's wrong team hits India; R Ashwin and Nitin

ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസീലന്‍ഡ് മികച്ച നിലയിലാണ്. 97 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 218 റണ്‍സെടുത്തിട്ടുണ്ട്. 90 റണ്‍സുമായി ടോം ലാഥം പുറത്താവാതെ നില്‍ക്കുന്നു.