ഗിൽക്രിസ്റ്റിനെയും ഋഷഭ് പന്തിനെയും പോലെ കഴിവുള്ള താരം, അവനെ ടീമിൽ എടുക്കാത്തത് ശരിയായില്ല; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടീമിനെ കുറിച്ച് അഭിപ്രായവുമായി ഹർഭജൻ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ബിസിസിഐ ഇന്നലെ പ്രഖ്യാപിക്കുകയുണ്ടായി. സീനിയര്‍ താരം അജിങ്ക്യ രഹാനെയുടെ മടങ്ങിവരാണ് സ്‌ക്വാഡിനെ ശ്രദ്ധേയമാക്കിയത്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന രഹാനെയുടെ മടങ്ങി വരവില്‍ ആരാധകരും സന്തോഷത്തിലാണ്.

ശ്രേയസ് അയ്യർക്ക് പരിക്കേറ്റ സാഹചര്യത്തിൽ രഹാനെയെക്കാൾ നല്ല ഓപ്ഷൻ ഇല്ല എന്ന തിരിച്ചറിവ് ഉള്ളതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന് ഇടം കിട്ടിയത്. ഐ.പി.എൽ പ്രകടനത്തിന്റെ പേരിലാണ് ടീമിൽ സ്ഥാനം നൽകിയത് എന്നൊരു വാദം ഉണ്ടായിരുന്നു.

താരം ടീമിൽ എത്തിയപ്പോൾ പ്രമുഖരായ ക്രിക്കറ്റ് താരങ്ങൾ എല്ലാം സന്തോഷത്തോടെ ഉള്ള പ്രതികരണം നൽകിയപ്പോൾ ഹർഭജൻ പറയുന്നത് ഇങ്ങനെയാണ്- “ഞാൻ സുര്യയെയും രഹാനെയെയും ടീമിൽ നിലനിർത്തുമായിരുന്നു. ഇംഗ്ലീഷ് സാഹചര്യങ്ങളിൽ നിങ്ങൾ മൂന്ന് സ്പിന്നർമാരുമായി കളിക്കാൻ പോകുന്നില്ല എന്നതിനാൽ അക്സറിന് പകരം ഞാൻ സൂര്യയെ കളിപ്പിക്കും. അത്തരമൊരു സാഹചര്യത്തിൽ സൂര്യ ടീമിലുണ്ടെങ്കിൽ അത് ടീമിന് ഗുണം ചെയ്യും ” ഹർഭജൻ സിംഗ് സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.