അര്‍ഷ്ദീപ് സിംഗ്, അധികം വൈകാതെ ഇന്ത്യന്‍ ടീമില്‍ കാണാം!

എപ്പോള്‍ ഐപില്‍ വന്നോ അന്ന് മുതല്‍ ഡെത്ത് ഓവറില്‍ നല്ലത് പോലെ ചെയ്തിട്ടുണ്ട്. ഈ സീസണില്‍ അത് ഏറ്റവും ബെസ്റ്റ് ആയി തന്നെ ചെയ്യുന്നു. അന്ന് ഗുജറാത്തിനായി തെവാട്ടിയ മാസ്സ് കാണിച്ചപ്പോളും അവിടെ വരെ എത്തിച്ചത് ഇവന്‍ ആണ്. 16-18 ഓവര്‍ എറിഞ്ഞു വിട്ട് കൊടുത്തത് വെറും 11 റണ്‍സ്. അതും ഹാര്‍ദിക്കും ഗില്ലും ക്രീസില്‍ ഉള്ള സമയത്ത്.

ഇപ്പോള്‍ ആണേലും റായിഡു സന്ദീപിനെ എയറില്‍ ഇട്ടു. അടുത്ത ഓവര്‍ വന്നു എറിഞ്ഞ് വഴങ്ങിയത് വെറും 6 റണ്‍സ്, 19ാം ഓവറില്‍ 8 റണ്‍സ്. ഒരു ഫീല്‍ഡ് സെറ്റ് ചെയ്ത് അവിടെ അടിച്ചോ എന്നും പറഞ്ഞു ആണ് എറിഞ്ഞു കൊടുക്കുന്നത്. അത് തന്നെ ആണ് ഡെത്ത് ഓവറില്‍ വേണ്ടതും.

ബൗണ്ടറി കണ്‍സീഡ് ചെയ്യാതെ എങ്ങനെ രക്ഷപെടാം എന്ന ബോളറുടെ ബുദ്ധി. വൈഡ് ലൈന്‍ യോര്‍ക്കര്‍ ഒക്കെ ഗംഭീരം. ഇന്ത്യയുടെ ഡെത്തില്‍ ഇപ്പോള്‍ ഉള്ള ചെണ്ടകള്‍ക്ക് പകരം ബുംമ്രക്ക് ഒരു കൂട്ട് ആയി ഇവനെ ഒന്ന് കാണണം എന്ന് ഉണ്ട്. വൈകാതെ അത് സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു..

Read more

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്