ഷമിയെ തഴഞ്ഞതാണ് അഗാർക്കറിനും ഗംഭീറിനും പറ്റിയ അബദ്ധം: ഹർഭജൻ സിങ്

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് നാലു വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇന്ത്യക്കായി മികച്ച ബാറ്റിംഗ് പ്രകടനമാണ് വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്‌വാദ് കെ എൽ രാഹുൽ എന്നിവർ കാഴ്ച വെച്ചത്. എന്നാൽ ഇന്ത്യൻ ബോളിങ് യൂണിറ്റ് മോശമായ പ്രകടനമാണ് നടത്തിയത്.

അടുത്ത പരമ്പര മുതൽ മികച്ച ബോളിങ് ലൈനപ്പുമായി ഇന്ത്യ ഇറങ്ങിയില്ലെങ്കിൽ ഏത് ടീമിനും വന്നു തോൽപ്പിച്ചിട്ട് പോകാം എന്ന തലത്തിലേക്കാകും ഇന്ത്യ പോകുക എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഇപ്പോഴിതാ ഇന്ത്യൻ ബൗളർമാരുടെ മോശം പ്രകടനത്തിൽ ഇന്ത്യൻ മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്.

Read more

‘മുഹമ്മദ് ഷമി എവിടെ, ഫോമും ഫിറ്റ്നസും ഇല്ലെന്നാണ് അജിത് അഗാർക്കർ പറയുന്നത്. എന്നാൽ രഞ്ജി ട്രോഫിക്ക് ശേഷം ഷമി ഇപ്പോൾ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മിന്നും പ്രകടനമാണ് നടത്തുന്നത്. അത് കണ്ടില്ലെന്ന് നടിക്കുകയാണ് ഗംഭീറും ചെയ്യുന്നതെന്നും ഹർഭജൻ കുറ്റപ്പെടുത്തി. ഹര്‍ഷിത് റാണയും പ്രസിദ്ധ് കൃഷ്ണയും ഏറെ മെച്ചപ്പെടാനുണ്ടെന്നും അര്‍ഷ്ദീപ് സിംഗ് മാത്രമാണ് കളി പുറത്തെടുക്കുന്നതും ഹർഭജൻ കൂട്ടിച്ചേർത്തു.