രവിശാസ്ത്രിയും, ഡാനി മോറിസണും ഉണ്ടായിട്ട് എന്താ അവരെ എല്ലാം തകർത്തെറിഞ്ഞ് തരംഗമായി ബിഹാർ ഭാഷ, നിമിഷങ്ങൾക്കുളളിൽ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഭോജ്പുരി ഭാഷ അറിയാത്തവർ പോലും ഫാൻസ്‌ ആയി

രവി ശാസ്ത്രി, ഡാനി മോറിസൺ, വീരേന്ദർ സെവാഗ് എന്നിവർ ഉൾപ്പടെ ഒരുപാട് പ്രശസ്തർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കമന്ററി പറയാൻ എത്തിയിട്ടുണ്ട്. ഗുജറാത്ത് ടൈറ്റൻസിനും ചെന്നൈ സൂപ്പർ കിംഗ്‌സിനും തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിനിടെ കമന്ററി പറഞ്ഞ രവി കിഷനാണ് ഇപ്പോൾ താരം. ആരാധകർക്ക് 12 ഭക്ഷകളിൽ ഐപിഎൽ കാണാൻ കഴിയും, എന്നാൽ ഇന്നലെ ഭോജ്പുരി ഭാക്ഷയിൽ കമന്ററി പറഞ്ഞ രവി കിഷൻ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ തരംഗമായി.

അദ്ദേഹം പറഞ്ഞ ‘അംഗൂത ടൂഡ് ബൗളിംഗ്’ എന്ന വരി പ്രേക്ഷകർ ആസ്വദിച്ചു. ഒന്നിന് പുറകെ ഒന്നായി ഭോജ്പുരി വരികൾ പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ ബാക്കി കമന്ററി ഒകെ പിന്നിലായി. ബിഹാർ പ്രേക്ഷകർ മാത്രമല്ല, ഭാഷ അറിയാത്ത മറ്റ് ആരാധകരും ഭോജ്പുരിയിൽ ഐപിഎൽ കവറേജ് കണ്ടു. തമിഴ്, തെലുങ്ക്, കന്നഡ ഭക്ഷകൾക്ക് ശേഷം ഇപ്പോൾ ബീഹാർ ഭക്ഷയും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

മത്സരത്തിന്റെ കാര്യത്തിലേക്ക്ല് വന്നാൽ ഐപിഎല്‍ 16ാം സീസണില്‍ തോല്‍വിയോടെ തുടങ്ങാനായിരുന്നു എംഎസ് ധോണിയുടെ സിഎസ്‌കെയുടെ വിധി. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഉദ്ഘാടന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് ചെന്നൈയ്ക്ക് വഴങ്ങേണ്ടിവന്നത്.