ഫോമിലായതിന് പിന്നാലെ രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ബിസിസിഐ; സംഭവം ഇങ്ങനെ

ഈ മാസം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ വർഷം നേടിയെടുത്ത ടി-20 ലോകകപ്പ് പോലെ ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയും നേടിയെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ടീം പുറത്തായിരുന്നു. അതിന്റെ ക്ഷീണം മാറ്റാൻ ഇന്ത്യക്ക് ഈ ടൂർണമെന്റിൽ കപ്പ് ജേതാക്കളായെ തീരു.

ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് ഇന്ത്യ പുറത്തായാൽ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻ സ്ഥാനം പോകും എന്ന് ഉറപ്പാണ്. നാളുകൾ ഏറെയായി മോശമായ പ്രകടനം കാഴ്ച വെച്ച രോഹിത് ഇന്നലെ നടന്ന മത്സരത്തിലാണ് തിരിച്ച് വരവ് നടത്തിയത്. രോഹിതിന് പകരം മറ്റൊരു താരത്തെ ക്യാപ്റ്റനാക്കി കൊണ്ട് വരാനാണ് ബിസിസിഐയുടെ നീക്കം. ആ താരമാണ് ഓൾ റൗണ്ടർ ഹാർദിക്‌ പാണ്ട്യ.

ഗൗതം ഗംഭീറിന്റെ നിർദേശ പ്രകാരം ചാമ്പ്യൻസ് ട്രോഫിയിൽ വൈസ് ക്യാപ്റ്റനായി ഹർദിക്കിനെ നിർദേശിച്ചു. എന്നാൽ രോഹിത് ശർമയും ഇന്ത്യൻ സിലക്ടർ അജിത് അഗാർക്കറും ശുഭ്മാൻ ഗില്ലിന് ആ സ്ഥാനം കൊടുത്തു. രോഹിത് ചാമ്പ്യൻസ് ട്രോഫിയിൽ ഫ്ലോപ്പായാൽ അദ്ദേഹത്തിന്റെ സ്ഥാനത്ത് ഇനി വരാൻ പോകുന്നത് ഹാർദിക്‌ പാണ്ഡ്യായാണ്‌.

ഇന്ത്യൻ സ്‌ക്വാഡ്:

രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത്.

Read more