ഐപിഎലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സ്- പഞ്ചാബ് കിങ്സ് പോരാട്ടമാണ്. ടൂര്‍ണമെന്റില്‍ അവസാന സ്ഥാനക്കാരായ ചെന്നൈയുടെ പ്ലേഓഫ് പ്രതീക്ഷകളെല്ലാം ആദ്യമേ അവസാനിച്ചുകഴിഞ്ഞു. അവസാന നാലില്‍ എത്താന്‍ പഞ്ചാബിനാവട്ടെ ഇനിയുളള മത്സരങ്ങള്‍ നിര്‍ണായകമാണ്. ചെന്നൈയുടെ ഹോംഗ്രൗണ്ടായ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ വച്ചാണ് ഇന്നത്തെ മത്സരം. അതേസമയം ചെന്നൈ സൂപ്പര്‍ കിങ്സിനായി ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് ഇനി ഒന്നും തെളിയിക്കേണ്ട കാര്യമില്ലെന്ന് പറയുകയാണ് മുന്‍ ഓസ്ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ്.
ക്രിക്കറ്റില്‍ ധോണിക്ക് ഇനി ഒന്നും തെളിയിക്കാനില്ല. അദ്ദേഹം എല്ലാം നേടിക്കഴിഞ്ഞു. എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിനറിയാം. പക്ഷേ ഭാവിക്ക് വേണ്ടി ഞാന്‍ പറയുകയാണ്. ഇത് എനിക്ക് വലിയ നഷ്ടമുണ്ടാക്കുമെന്ന് എനിക്കറിയാം. പക്ഷേ അടുത്ത വര്‍ഷം അദ്ദേഹം അവിടെ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല. ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു എംഎസ്. നിങ്ങള്‍ ഒരു ചാമ്പ്യനും ഒരു ഐക്കണുമാണ്, ഗില്‍ക്രിസ്റ്റ് പറഞ്ഞു.
Read more
അടുത്ത സീസണില്‍ ഷെയ്ക്ക് റഷീദ്, ഡെവോണ്‍ കോണ്‍വേ, ദീപക് ഹൂഡ തുടങ്ങിയവരെയും ചെന്നൈ ഒഴിവാക്കണമെന്ന് ഗില്‍ക്രിസ്റ്റ് തുറന്നുപറഞ്ഞു. ധോണി ക്യാപ്റ്റനായി തിരിച്ചെത്തിയെങ്കിലും തുടര്തോല്വികളില്പ്പെട്ട് ഈ സീസണില്‍ നിലവില്‍ കിതക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ഒമ്പത് മത്സരങ്ങളില്‍ രണ്ട് ജയവും ഏഴ് തോല്‍വിയും ഉള്‍പ്പെടെ നാല് പോയിന്റ് മാത്രമാണ് ചെന്നൈയ്ക്കുളളത്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയെ തോല്‍പ്പിച്ചാണ് ഹൈദരാബാദ് അവര്‍ക്ക് മുകളില്‍ പോയിന്റ് ടേബിളില്‍ എത്തിയത്.








