റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ കാറിന്റെ ചില്ല് അടിച്ച് പൊട്ടിച്ച് അഭിഷേക് ശര്‍മ്മ. മത്സരത്തിനിടെ രണ്ടാം ഓവറില്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ അഭിഷേക് സിക്‌സടിച്ചപ്പോള്‍ അത് നേരെ ചെന്നെ വീണത് കാറിന്റെ ചില്ലിന് മുകളിലായിരുന്നു. അടിയുടെ ശക്തിയില്‍ കാറിന്റെ ചില്ല് തകര്‍ന്നു. ഐപിഎല്‍ സ്‌പോണ്‍സര്‍മാരായ ടാറ്റ കമ്പനിയുടെ ഇലക്ട്രിക് കാറായിരുന്നു പവലിയനില്‍ കാണികള്‍ക്കിടയില്‍ പ്രദര്‍ശിപ്പിച്ചത്.
മത്സരത്തില്‍ 17 പന്തില്‍ 34 റണ്‍സാണ് അഭിഷേക് ശര്‍മ്മ എടുത്തത്. മൂന്ന് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് ഹൈദരാബാദ് താരത്തിന്റെ ഇന്നിങ്‌സ്. ആദ്യ ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ 231 റണ്‍സാണ് ഹൈദരാബാദ് നേടിയത്. ഇഷാന്‍ കിഷന്‍ 94 റണ്‍സെടുത്ത് ഇന്നത്തെ കളിയില്‍ തിളങ്ങി. 48 പന്തില്‍ ഏഴ് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെയാണ് ഇഷാന്റെ ഇന്നിങ്ങ്‌സ്.
Read more
ഹെന്റിച്ച് ക്ലാസന്‍(24), അനികേത് വെര്‍മ്മ(26) തുടങ്ങിയവരും സണ്‍റൈസേഴ്‌സിനായി ഇന്ന് തിളങ്ങി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഹോംഗ്രൗണ്ടായ ഏകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വച്ചാണ് ഇന്നത്തെ മത്സരം. ഇന്നത്തെ മത്സരം ജയിച്ച് പോയിന്റ് ടേബിളില്‍ തലപ്പത്ത് എത്താനാവും ആര്‍സിബിയുടെ ശ്രമം. ഹൈദരാബാദാവട്ടെ ആശ്വാസം ജയം നേടി വിജയവഴിയില്‍ തിരിച്ചെത്താനാവും ശ്രമിക്കുക.