ഐ.പി.എലിൽ നനഞ്ഞ പടക്കമെങ്കിലും നെറ്റ്സിൽ അവൻ പുലിയാണ്; ഇതിഹാസ താരത്തെ ട്രോളി ഗംഭീറിന്റെ ഒളിയമ്പ്

എം. എസ് ധോണിയും ഗൗതം ഗംഭീറും, ഈ രണ്ടുപേരുകൾ ഓർക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഏറ്റവും കൂടുതൽ ഓർക്കുന്നത് 2011 ലോകകപ്പ് ഫൈനലിൽ ഇരുവരും ചേർന്ന് ഉണ്ടാക്കിയ ആ മികച്ച കൂട്ടുകെട്ടാണ്. നല്ല ഓർമ്മകൾ ഒരുപാട് ഇന്ത്യൻ ക്രിക്കറ്റിന് തന്നിട്ടുള ഈ കൂട്ടുകെട്ടിന്റെ പേര് പാഖേ ഇപ്പോൾ കുറെ നാളുകളായി ഓർക്കുമ്പോൾ ഗംഭീറിന്റെ ധോണി വിരോധവുമായി ചേർന്നായിരിക്കും ആരാധകർ വായിക്കുന്നത്,

ഫൈനലിൽ സിക്സ് അടിച്ച് ജയിപ്പിച്ചതിന്റെ പേരിൽ എല്ലാവരും ക്രെഡിറ്റ് ധോണിക്ക് ആണ് നൽകുന്നതെന്നാണ് ഗംഭീറിന്റെ പ്രധാന വാദം. ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹം പല തവണ ഇത് പറഞ്ഞിട്ടുമുണ്ട്. മാത്രമല്ല ധോണിയെ എപ്പോൾ കളിയാക്കാൻ അവസരം കിട്ടിയാലും ഗംഭീർ അത് പാഴാക്കില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഇപ്പോൾ അത്തരമൊരു ഡയലോഗുമായി ധോണി വിരോധത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ഗംഭീർ. ധോണി ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗ് 2023 ന് തയ്യാറെടുക്കുകയാണ്, ഒരുപക്ഷെ ഇത് അവസാന സീസണായിരിക്കും.

അതേസമയം, ധോണി ചെന്നൈയിൽ ഇപ്പോൾ പരിശീലനം നടത്തുകയാണ്. കരിയറിന്റെ ആദ്യ നാളുകളെ ഓർമിപ്പിച്ച് വലിയ ഷോട്ടുകളാണ് ധോണി കൂടുതലായി കളിച്ചത്. ഇതേ വിഷയത്തിൽ അഭിപ്രായപ്പെട്ട ഗംഭീർ, നെറ്റ്സിൽ ധോണിയേക്കാൾ മികച്ച ബാറ്റ്സ്മാൻ ആരും ഇല്ലെന്ന് പറഞ്ഞു.

Read more

“ഐപിഎല്ലിന്റെ കാര്യത്തിൽ, എംഎസ് ധോണിയേക്കാൾ നന്നായി നെറ്റ്‌സിൽ ബാറ്റ് ചെയ്യാൻ മറ്റാരുമില്ല,” അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം മുതൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഉപദേശകനാണ് ഗൗതം ഗംഭീർ.