അവഗണനകളുടെ പടുകുഴിയില്‍ നിന്നൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ്, ഇനിയും എന്ത് പറഞ്ഞ് മാറ്റിനിര്‍ത്തും

സജിത്ത് കുമാര്‍

അവഗണനകളുടെ പടുകുഴിയില്‍ നിന്നൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ്.. ഇനിയും എന്ത് പറഞ്ഞ് മാറ്റിനിര്‍ത്തും. പലപ്പോഴായി ഏകദിനത്തില്‍ മറ്റാര്‍ക്കെക്കയോ പകരം ലഭിച്ച 8 മത്സരങ്ങളില്‍ നിന്ന് 65.50 ബാറ്റിംഗ് ആവറേജില്‍ 264 റണ്‍സ്. അവസാന രണ്ടിന്നിംഗ്‌സിലും നോട്ട് ഔട്ട്.

ഏകദിനത്തില്‍ ഈ വര്‍ഷം ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സിക്‌സറടിച്ച താരം. കാസിഗോ റബാഡയെ ഇന്ന് ലോങ്ങ് ഓണിലേക്ക് സഞ്ജു പറത്തിയ സിക്‌സ് 95 മീറ്ററാണ്. ഇക്കഴിഞ്ഞ ഇന്ത്യന്‍ എ ടീമിന്റെ സീരീസിലും ടോപ് സ്‌കോറര്‍. ഓപ്പണിംഗ് മുതല്‍ മധ്യനിരവരെ പലപ്പോഴായി പലതവണ പരീക്ഷിക്കപ്പെട്ട മറ്റൊരു ബാറ്റ്‌സ്മാനുണ്ടോ?

വല്ലപ്പോഴും കിട്ടുന്ന പകരക്കാരന്റെ റോളില്‍ നിന്ന് ടീമിലെ തന്റെ സ്ഥാനം അടിവരയിട്ടുറപ്പിക്കുന്ന പ്രകടനങ്ങള്‍. തൂക്കിയടിയില്‍ നിന്നും ഇന്നിംഗ്‌സ് പടുത്തുയര്‍ത്തുന്നതെങ്ങനെയെന്ന് സഞ്ജു നമുക്ക് കാട്ടിതരുന്നുണ്ട്. ഒപ്പം ഒരുപാട് പ്രതീക്ഷകളും.

ശരിയായ പാതയില്‍ തന്നെയാണയാള്‍. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ മധ്യനിരയില്‍ മലയാളിയെ പ്രതിനിധികരിച്ച് സഞ്ജുവും ഉണ്ടാകട്ടെ. ആര്‍ക്കും അവഗണിക്കാന്‍ കഴിയാത്ത ഇന്നിംഗ്‌സുകളുമായി ഇനിയും മുന്നോട്ട്..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍