പെട്ടെന്നുള്ള റണ്ണപ്പ്, എന്നിട്ടൊരു ഹൈജമ്പ്.., സഹീര്‍ വോയുടെ നേരെ പാഞ്ഞടുത്തു

ഷമീല്‍ സലാഹ്

കെനിയന്‍ തലസ്ഥാന നഗരിയായ നെയ്‌റോബിയിലെ ജിംഖാന മൈതാനത്ത് വെച്ച് 2000ത്തില്‍ അരങ്ങേറിയ ഐസിസി നോക്കൗട്ട് ട്രോഫി (ചാമ്പ്യന്‍സ് ട്രോഫി)യിലെ ഇന്ത്യ vs ഓസ്‌ട്രേലിയ ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ ഓര്‍മ്മയില്‍ വരുന്നു.. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ നല്‍കിയ മികച്ച തുടക്കത്തിന് ശേഷം, യുവതാരം യുവരാജ് സിങ്ങിന്റെ മികച്ചൊരു ഇന്നിങ്ങ്‌സിന്റെ പിന്‍ബലത്തിലൂടെ (84 റണ്‍സ്) ഇന്ത്യ ഓസ്‌ട്രേലിയക്ക് നല്‍കിയ വിജയ ലക്ഷ്യം 50 ഓവറില്‍ നിന്നായി 266 റണ്‍സ്..

മറുപടി ബാറ്റിങ്ങില്‍ ഗില്‍ ക്രിസ്റ്റില്‍ നിന്നും, പോണ്ടിങ്ങില്‍ നിന്നും, മൈക്കിള്‍ ബെവനില്‍ നിന്നുമെല്ലാം ഭേദപ്പെട്ട സ്‌കോറുകള്‍ വന്നപ്പോള്‍,, പതിവ് പോലെ വീണ്ടും ഓസ്‌ട്രേലിയക്ക് മുന്നില്‍ ഇന്ത്യ മുട്ട് മടക്കുമെന്ന് തോന്നിപ്പിച്ച ഒരു മത്സരം.. മത്സരം പുരോഗമിക്കവെ മധ്യ ഓവറുകള്‍ താണ്ടുമ്പോള്‍ ഭീഷണി ശ്രിഷ്ടിച്ചവരെയെല്ലാം പവലിനയിലേക്ക് തിരിച്ചയച്ച് കൊണ്ട് വിജയത്തിന്റെ ട്രാക്കിലേക്ക് കയറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ടീം.. എന്നാല്‍, അവസാന ഓവറുകളിലേക്ക് കടക്കുമ്പോള്‍ വീണ്ടും ഇന്ത്യയില്‍ നിന്നും ആ വിജയ സാധ്യതയെ മങ്ങലേല്‍പ്പിച്ച് കൊണ്ട് 3 വിക്കറ്റുകള്‍ ശേഷിക്കെ ബ്രെറ്റ് ലീയെയും കൂട്ട് പിടിച്ച് ക്യാപ്റ്റന്‍ സ്റ്റീവോയുടെ രക്ഷാപ്രവര്‍ത്തനം..

ഒടുവില്‍ 6 ഓവറുകള്‍ ശേഷിക്കെ ഓസ്‌ട്രേലിയന്‍ വിജയത്തിന് 42 റണ്‍സ് …..ഇതിനിടെ ലീയുടെ ബാറ്റില്‍ നിന്നും ചില മിന്നല്‍ ഷോട്ടുകള്‍ കാണികള്‍ക്കിടയിലേക്കും വന്ന് വീണപ്പോള്‍ മത്സരം ഓസ്‌ട്രേലിയ നേടുമെന്നും തോന്നിപ്പിച്ചു.. ക്രീസില്‍ സ്റ്റീവോ.. ബൗളിംങ്ങ് എന്‍ഡില്‍ തന്റെ രണ്ടാം ഏകദിന മത്സരം കളിക്കുന്ന സഹീര്‍ ഖാന്‍..

പെട്ടെന്നുള്ള റണ്ണപ്പ്, എന്നിട്ടൊരു ഹൈജമ്പ്, തുടര്‍ന്ന് വേഗത്തിലുള്ള ബോള്‍ റിലീസ്.. ആ ടൂര്‍ണമെന്റിലൂടെ തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ ആഥിധേയരായ കെനിയക്കെതിരെയുളള മത്സരത്തിലൂടെ, അന്നത്തെ 22-കാരനായ ആ മെലിഞ്ഞ സഹീര്‍ ഖാനില്‍ നിന്നും ഉണ്ടായ ആദ്യ മതിപ്പ് അതായിരുന്നു..

വേഗതയേറിയ കുതിപ്പുമായി സഹീര്‍ വോയുടെ നേരെ പാഞ്ഞടുക്കുന്നു.., അതിനിടെയുളള തന്റെ കരിയറില്‍ നിരവധി വേഗതയേറിയ ബൗളര്‍മാരെ നേരിട്ട അന്നത്തെ 34 -കാരനായ വെറ്ററല്‍ ബാറ്റ്‌സ്മാന് അവിടെ പിഴച്ചു.! സഹീര്‍ എറിഞ്ഞ ഒരു ഫാസ്റ്റ് യോര്‍ക്കര്‍ സ്റ്റംമ്പും പിഴുത് പോയിയിരിക്കുന്നു.. അതോട് കൂടി സ്റ്റീവോയുടെ പുറത്താകല്‍ ഇന്ത്യക്ക് 20 റണ്‍സിന്റെ ഉജ്വല വിജയത്തിന് വഴി തെളിയിക്കുകയും ചെയ്തു. ആ മത്സരം കണ്ട ഒരു ശരാശരി ഇന്ത്യന്‍ ആരാധകര്‍ ഇപ്പോഴും ഓര്‍ക്കുന്ന ഒരു പുറത്താകലായിരിക്കും സ്റ്റീവോയുടേത്.

(ഏറെ നാളുകള്‍ക്ക് ശേഷമുളള ഓസ്‌ട്രേലിയക്കെതിരെയുളള ആ വിജയം, ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് അത്രമേല്‍ ആഘോഷിക്കപ്പെട്ട ഒരു വിജയം കൂടിയായി). തങ്ങളുടെ അരങ്ങേറ്റ പരമ്പരയില്‍ തന്നെ എതിര്‍ ബാറ്റ്‌സ്മാന്മാരില്‍ അമ്പരപ്പുണ്ടാക്കി തങ്ങളുടെ കഴിവുകള്‍ മികച്ച രീതിയില്‍ പ്രദര്‍ശിപ്പിച്ച അധികം ബൗളര്‍മാര്‍ ഇന്ത്യക്കുണ്ടായിട്ടില്ല.

ആ ടൂര്‍ണമെന്റില്‍ 4 മത്സരങ്ങളില്‍ നിന്നായി 7 വിക്കറ്റുകള്‍ സ്വന്തമാക്കി മതിപ്പ് ശ്രിഷ്ടിച്ച് തുടങ്ങിയ സഹീര്‍ ഖാന്‍…, പില്‍കാലത്ത് എതിരാളികള്‍ക്ക് മുന്നില്‍ ഒരു ശക്തമായ മത്സരം തന്നില്‍ നിന്നും നല്‍കാന്‍ കഴിയും എന്ന് ആ ടൂര്‍ണമെന്റിലൂടെ തെളിയിക്കുകയും ചെയ്തു….. ഇന്നലെ സഹീര്‍ ഖാന്റെ 44- മത് ജന്മദിനമായിരുന്നു..


 

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍