വിജയത്തിലും ഗുജറാത്തിന് കനത്ത തിരിച്ചടി, ആരാധകർ ഇത് താങ്ങില്ല

ഇന്നലെ നടന്ന മത്സരത്തിൽ വിജയം നേടിയെങ്കിലും ഗുജറാത്തിന് കനത്ത തിരിച്ചടി നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സൂപ്പർ താരം കെയ്ൻ വില്യംസൺ പരിക്കേറ്റ് ടൂണമെന്റിൽ നിന്ന് പുറത്തായിരിക്കുന്നു എന്നതാണ് അവരെ വിഷമിപ്പിക്കുന്ന കാര്യം.

ഇന്നലെ നടന്ന ചെന്നൈയുമായി ഉള്ള മത്സരത്തിൽ ഒരു ബൗണ്ടറി തടയുന്നതിനിടെയാണ് താരത്തിന് പരിക്ക് പറ്റുന്നത്. അപ്പോൾ തന്നെ ഗ്രൗണ്ടിന് പുറത്ത് പോയ താരത്തിന് പകരം സായ് സുദര്ശനാണ് ഗുജറാത്തിനായി കളത്തിൽ ഇറങ്ങിയത്/ അദ്ദേഹം ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഗുജറാത്ത് ഈ സീസണിൽ ടീമിലെത്തിച്ച താരത്തിന്റെ പരിചയസമ്പത്തും ക്ലാസ്സിക്ക് മികവും ടീമിന് ഗുണം ചെയ്യുമെന്ന കരുതിയപ്പോഴാണ് ടീമിന് തിരിച്ചടി കിട്ടിയിരിക്കുന്നത്.

Read more

എന്തായാലും വില്യംസൺ ഇല്ലാത്ത സ്ഥിതിക്ക് മൂനാം നമ്പറിൽ സായ് സുദർശൻ തന്നെ ആയിരിക്കും ഇറങ്ങുക എന്നതും ഏകദേശം ഉറപ്പായി കഴിഞ്ഞു.