അമ്പത് കോടി തരാം, പക്ഷെ ദേശിയ ടീമിനായി കളിക്കരുത്; ആറ് ഇംഗ്ലണ്ട് താരങ്ങൾക്ക് വമ്പൻ ഓഫറുമായി ഐ.പി.എൽ ഫ്രാഞ്ചൈസികൾ

‘ടൈംസ് ലണ്ടൻ’ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ പ്രീമിയർ ലീഗ് മുൻനിര ഫ്രാഞ്ചൈസികളുടെ ഉടമകൾ ആറ് പ്രമുഖ ഇംഗ്ലണ്ട് താരങ്ങൾക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിശ്രമിക്കാനും അത് വഴി കോടികണക്കിന് രൂപയുടെ കരാറിൽ ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കാനും ഓഫർ നൽകിയതായി വാർത്തകൾ സൂചിപ്പിക്കുന്നു.

റിപ്പോർട്ട് ചെയ്യപ്പെടുന്ന കണക്കുകൾ ഏകദേശം 50 കോടി രൂപയ്ക്ക് തുല്യമായ 5 ദശലക്ഷം പൗണ്ടിന്റെ കരാർ ഓഫ്ഫർ ചെയ്തിരിക്കുന്നു. കരീബിയൻ പ്രീമിയർ ലീഗ്, ദക്ഷിണാഫ്രിക്കയിലെ SA T20 ലീഗ്, യുഎഇയിലെ ILT20 ലീഗ്, യു‌എസ്‌എയിൽ വരാനിരിക്കുന്ന മേജർ ലീഗ് ക്രിക്കറ്റ് എന്നിവയുൾപ്പെടെ ലോകമെമ്പാടും ഐ.പി.എൽ ഉടമകൾക്ക് ടീമുകളുണ്ട്. അതിനാൽ തന്നെ ഇതെല്ലം ബന്ധിപ്പിക്കുന്ന ഒരു വലിയ ഡീലാണ് ടീമുകൾക്ക് ഇഷ്ടം.

‘ടൈംസ് ലണ്ടനിലെ’ റിപ്പോർട്ടിൽ, മുൻനിര ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങൾക്ക് ദശലക്ഷക്കണക്കിന് രൂപയുടെ കരാറുകൾ വാഗ്ദാനം ചെയ്യുന്ന ഫ്രാഞ്ചൈസികൾ ഏതൊക്കെയാണെന്ന് പരാമർശിച്ചിട്ടില്ല. എന്തായാലും സാം കരൻ ഉൾപ്പടെ പ്രമുഖരായ താരങ്ങളും ഇതിൽ ഉൾപ്പെടുമെന്ന് പറയപ്പെടുന്നു.

Read more

അടുത്തിടെ, സൗദി അറേബ്യ ലോകത്തിലെ ‘ഏറ്റവും സമ്പന്നമായ ടി20 ലീഗ്’ സമാരംഭിക്കാൻ പദ്ധതിയിടുന്നതിനെക്കുറിച്ച് ധാരാളം ചർച്ചകൾ ഉണ്ടായിട്ടുണ്ട്, ഇതിലും ഐ‌പി‌എൽ ഫ്രാഞ്ചൈസികൾക്കും താൽപ്പര്യമുണ്ടാക്കാം.