ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ഇന്ന് ഒമ്പതു സര്‍വീസ്

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ഇന്ന് ഒമ്പതു വിമാനം സര്‍വീസ് നടത്തും. ഇവയില്‍ അഞ്ച് സര്‍വീസും യു.എ.ഇയില്‍ നിന്നാണ്. ദുബായില്‍ നിന്ന് കേരളത്തിലെ എല്ലാ റൂട്ടുകളിലേക്കും വ്യാഴാഴ്ച സര്‍വീസുണ്ട്. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും സര്‍വീസുണ്ടാകും.

ദുബായ്-കൊച്ചി വിമാനം പ്രാദേശിക സമയം രാവിലെ 11.50-ന് പുറപ്പെടും. ഉച്ചയ്ക്ക് 12.50-ന് ദുബായ്-കണ്ണൂര്‍ വിമാനവും, 3.20-ന് ദുബായ്-കോഴിക്കോട് വിമാനവും, വൈകീട്ട് 5.20-ന് ദുബായ്-തിരുവനന്തപുരം വിമാനവും, ഉച്ചയ്ക്ക് 1.50-ന് അബുദാബി-കൊച്ചി വിമാനവും യാത്രതിരിക്കും.

കുവൈറ്റ്-തിരുവനന്തപുരം വിമാനം പ്രാദേശികസമയം രാവിലെ 11.20-നും മസ്‌കറ്റ്-കോഴിക്കോട് വിമാനം രണ്ടു മണിക്കും ബഹ്റിന്‍-കൊച്ചി വിമാനം ഉച്ചയ്ക്ക് 2.10-നും സലാല-കണ്ണൂര്‍ ഐ.എക്‌സ്. വിമാനം ഉച്ച കഴിഞ്ഞ് 3.10-നും പുറപ്പെടും. ഇതോടെ ആയിരത്തറുനൂറിലേറെ പ്രവാസികള്‍ കൂടി കേരളത്തില്‍ തിരിച്ചെത്തും.