അബുദാബി വിമാനത്താവളത്തില്‍ അന്താാരാഷ്ട്ര യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന ഗ്രീന്‍ ലിസ്റ്റ് സംവിധാനം എടുത്തുകളഞ്ഞു. ഇന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. നിലവില്‍ ഉണ്ടായിരുന്ന ഗ്രീന്‍ ലിസ്റ്റ് സംവിധാനം ശനിയാഴ്ച മുതല്‍ ഉണ്ടാകില്ല എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളെയാണ് ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഓരോ ആഴ്ചയിലും ഈ ലിസ്റ്റ് പരിഷ്‌കരിച്ചിരുന്നു. അതേ സമയം കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ക്വാറന്റൈന്‍ ഉള്‍പ്പെടെ നിരവധി നിയന്ത്രണങ്ങള്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ട്.
Read more
രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യുഎഇയില്‍ എത്താന്‍ ഇനി മുതല്‍ മുന്‍കൂര്‍ പി.സി.ആര്‍ പരിശോധനയുടെ ആവശ്യമില്ല. നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോിറ്റിയാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് ഒന്ന് മുതല്‍ പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.