പ്രതിദിന എണ്ണ ഉത്പാദനം ഉയർത്തി സൗദി അറേബ്യ; 1.1 കോടി ബാരൽ

പ്രതിദിന എണ്ണയുത്പാദനം 1.1 കോടി ബാരലായി ഉയർത്തി സൗദി അറേബ്യ. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ഓഗസ്റ്റിൽ പ്രതിദിന ഉത്പാദനത്തിൽ 2,36,000 ബാരലിന്റെ വർധനവാണ് സൗദി അറേബ്യ വരുത്തിയത്.

ഓഗസ്റ്റിൽ ഒപെക് രാജ്യങ്ങളുടെ പ്രതിദിന എണ്ണയുത്പാദനം 6,18,000 ബാരൽ തോതിൽ ഉയർന്നിരുന്നു. കഴിഞ്ഞമാസം ഒപെക് രാജ്യങ്ങളുടെ ആകെ പ്രതിദിന എണ്ണയുത്പാദനം 29.65 ദശലക്ഷം ബാരലായിരുന്നു.

ഈ വർഷവും അടുത്ത വർഷവും എണ്ണയുടെ ആവശ്യത്തിൽ പ്രതീക്ഷിക്കുന്ന വളർച്ച ഒപെക് റിപ്പോർട്ടിൽ മാറ്റമില്ലാതെ നിലനിർത്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച ചേർന്ന ഒപെക് പ്ലസ് ഗ്രൂപ്പ് പ്രതിദിന ഉൽപാദനത്തിൽ ഒരു ലക്ഷം ബാരലിന്റെ വീതം വർദ്ധനവ് വരുത്താനുള്ള തീരുമാനം സെപ്റ്റംബർ മാസത്തേക്ക് മാത്രം ബാധകമാണെന്നും.

Read more

ഒക്ടോബറിലെ എണ്ണയുത്പാദനം ഓഗസ്റ്റിലെ അതേനിലവാരത്തിൽ തുടരാനും യോഗം തീരുമാനിച്ചു. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിനെയും റഷ്യയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര ഉൽപാദകരെയും ഉൾപ്പെടുത്തി രൂപീകരിച്ച ഗ്രൂപ്പാണ് ഒപെക് പ്ലസ് ഗ്രൂപ്പ്.