മികച്ച അറബ് ടൂറിസ്റ്റ് കേന്ദ്രമായി ഒമാനിലെ സലാല. ഖരീഫ് സീസണിനോടനുബന്ധിച്ച് അറബ് ടൂറിസം മീഡിയ സെന്റർ സലാലയിൽ സംഘടിപ്പിച്ച രണ്ടാമത് അറബ് ഫോറത്തിലാണ് സലാലയെ മികച്ച അറബ് ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചത്.
അറബ് ടൂറിസം ആൻഡ് ഹെറിറ്റേജ് ഫോറമാണ് സലാലയെ മികച്ച ടൂറിസ്റ്റ് കേന്ദ്രമായി തെരഞ്ഞെടുത്തത്. രണ്ട് ദിവസങ്ങളിലായാണ് ഫോറം സംഘടിപ്പിച്ചത്.
ഫോറത്തിൽ അറബ് ലോകത്തെ വിനോദസഞ്ചാര മേഖലയിലെ വിദഗ്ധർ, ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള നൂറിലധികം മാധ്യമ പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തിരുന്നു.
Read more
ഖരീഫ് സീസണിന്റെ തുടർച്ചയായി നടക്കുന്ന വികസന പ്രവർത്തനങ്ങളിലൂടെ ഗവർണറേറ്റിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനും അധികൃതർ ലക്ഷ്യമിടുന്നുണ്ട്. ഖരീഫ് സീസൺ തുടങ്ങിയതോടെ സലാലയിലേക്കുളള വിനോദ സഞ്ചാരികളുടെ ഒഴുക്ക് കൂടിയിട്ടുണ്ട്.