രണ്ടാമത് വിവാഹം കഴിച്ചു: ഭർത്താവിനെ അഞ്ചാം നിലയിൽ നിന്നും താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി യുവതി

രണ്ടാം വിവാഹം കഴിച്ച യുവാവിനെ ആദ്യഭാര്യ അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി. സൗദി അറേബ്യയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന യുവാവിനെയാണ് ആദ്യ ഭാര്യ കൊലപ്പെടുത്തിയത്. തന്റെ വീട്ടുകാരുടെ സഹായത്തോടെയാണ് ഈജിപ്ത് യുവതിയായ ഭാര്യ കൊലപാതകം നടത്തിയത്.

ഈജിപ്തിന് പുറത്ത് ജോലി ചെയ്തിരുന്ന യുവാവ് അവധിക്ക് നാട്ടിലെത്തിയിരുന്നു. ഇയാൾ രണ്ടാമത് വിവാഹം കഴിച്ചത് മുൻ ഭാര്യ അറിയുകയും ഇതിനെ എതിർക്കുകയുമായിരുന്നു. തുടർന്ന് തന്റെ പിതാവിനെയും സഹോദരന്മാരെയും വിവരം അറിയിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി.

ഇവർ യുവാവിനോട് വിവാഹം ബന്ധം വേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അയാൾ വിസമ്മതിച്ചു. തുടർന്നാണ് ഇവർ കൊലപാതകം നടത്തിയതെന്നാണ് വിവരം. അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് ഇയാളെ താഴേക്ക് തള്ളിയിടുകയായിരുന്നു.