വീടിന് തീയിട്ടു, രക്ഷപ്പെടാന്‍ പുറത്തേയ്ക്ക് ഓടിയവര്‍ക്ക് നേരെ വെടിയുതിര്‍ത്തു; നാല് മരണം, അക്രമിയെ പൊലീസ് വധിച്ചു

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. ഹൂസ്റ്റണില്‍ ഒരാള്‍ കെട്ടിടത്തിന് തീ വയ്ക്കുകയും രക്ഷപെടാനായി പുറത്തേക്ക് ഓടിയ ആളുകള്‍ക്ക് നേരെ വെടിവയ്ക്കുകയും ചെയ്തു.

സംഭവത്തില്‍ നാല് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. ഹൂസ്റ്റണിലെ മിക്‌സഡ് ഇന്‍ഡസ്ട്രിയല്‍ റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് സംഭവം. 40 മുതല്‍ 50 വരെ പ്രായമുള്ളവരാണ് മരിച്ചത്.

Read more

വീടൊഴിയാന്‍ ആവശ്യപ്പെട്ടതില്‍ കുപിതനായാണ് അക്രമി അയല്‍വാസികളെ വെടിവച്ച് കൊന്നതെന്നാണ് പ്രാഥമിക വിവരം.