'റെഡ് സ്റ്റേറ്റും ബ്ലു സ്റ്റേറ്റുമില്ല ഇനി യുണൈറ്റഡ് സ്റ്റേറ്റ്‌സ് മാത്രം'; രാജ്യത്തെ വിഭജിക്കുന്ന പ്രസിഡൻറാകില്ലെന്ന് ബൈഡൻ

രാജ്യത്തെ ഐക്യത്തിലേക്ക് നയിക്കുന്ന പ്രസിഡന്റ് ആയിരിക്കും താനെന്ന് നിയുക്ത പ്രസിഡന്റ് യുഎസ് ജോ ബൈഡന്‍. “ഭിന്നിപ്പിക്കുന്നതല്ല, ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും ഞാന്‍, നീലയും ചുവപ്പുമായി സ്റ്റേറ്റുകളെ കാണാതെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആയി കാണുന്നയാള്‍. രാജ്യത്തിന്റെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുമെന്നും” ജോ ബൈഡന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിൽ വിജയിച്ചതിന്​ ശേഷം നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബൈഡൻ. ഈ വലിയ രാജ്യത്തെ നയിക്കാന്‍ എന്നെ തിരഞ്ഞെടുത്തതില്‍ നന്ദിപറയുന്നു. വലിയ വിജയമാണ് നിങ്ങള്‍ സമ്മാനിച്ചത്. 74 മില്യണ്‍ വോട്ടിന്റെ വളരെ വ്യക്തമായ വിജയമാണത്.

ട്രംപിന്​ വോട്ട്​ ചെയ്​തവരുടെ നിരാശ എനിക്ക്​ മനസിലാകും.രണ്ട്​ തവണ ഞാനും പരാജയപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ നമുക്ക്​ പരസ്​പരം അവസരം നൽകാം. അമേരിക്കയെ സുഖപ്പെടുത്താനുള്ള സമയമാണിതെന്ന്​ ബൈഡൻ പറഞ്ഞു.

അമേരിക്കയുടെ ആത്​മാവിനെ നമ്മൾ തിരികെ പിടിക്കും. രാജ്യത്തിൻെറ ന​ട്ടെല്ലിനെ പുനർനിർമിക്കും. ചുവന്ന സംസ്ഥാനങ്ങളും നീല സംസ്ഥാനങ്ങളും നമുക്ക്​ വേണ്ട. യുണൈറ്റഡ്​ സ്​റ്റേറ്റസ്​ മാത്രം മതിയെന്നും ബൈഡൻ വ്യക്​തമാക്കി. അമേരിക്കയിലെ റിപബ്ലിക്ക്​, ഡെമോക്രാറ്റിക്​ പാർട്ടികളെ പ്രതിനിധീകരിക്കുന്ന നിറങ്ങളാണ്​ ചുവപ്പ്​, നീലയും.

Read more

കഴിഞ്ഞ ദിവസമാണ്​ അമേരിക്കയുടെ പ്രസിഡൻറാവനുള്ള 270 ഇലക്​ടറൽ കോളജ്​ വോട്ടുകളുടെ പിന്തുണ ബൈഡൻ നേടിയത്​. നിർണായക സംസ്ഥാനങ്ങളിൽ വിജയം നേടി​യതോടെയാണ്​ അമേരിക്കൻ പ്രസിഡൻറ്​ പദത്തിലേക്ക്​ ബൈഡനെത്തിയത്​. ഇന്ത്യൻ വംശജയും കറുത്ത വർഗക്കക്കാരിയുമായ കമലഹാരിസാണ്​ വൈസ്​ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്​.