പണം തികയില്ല; ട്വിറ്റര്‍ വാങ്ങാന്‍ ടെസ്‌ലയുടെ ഓഹരികള്‍ വിറ്റ് ഇലോണ്‍ മസ്‌ക്

സാമൂഹമാധ്യമമായ ട്വിറ്റര്‍ വാങ്ങുന്നതിന് വേണ്ട പണം കണ്ടെത്താനായി ടെസ്‌ലയുടെ ഓഹരികള്‍ വിറ്റ് ഇലോണ്‍ മസ്‌ക്. 4 ബില്യണ്‍ ഡോളറിന്റെ ഓഹരികളാണ് വിറ്റത്. ഇതേ തുടര്‍ന്ന് ടെസ്‌ലയുടെ ഓഹരി മൂല്യം ഇടിയുകയും ചെയ്തു. ഇനി കൂടുതല്‍ ഓഹരികള്‍ വില്‍ക്കുന്നില്ലെന്ന് ട്വീറ്റിലൂടെ മസ്‌ക് അറിയിക്കുകയും ചെയ്തു.

ട്വിറ്ററിനായി പണം സമാഹരിക്കാന്‍ വായ്പയെടുക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. 13 ബില്യണ്‍ ഡോളര്‍ വായ്പയായി എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 12.5 ബില്യണ്‍ ഡോളര്‍ വായ്പയായി നല്‍കാമെന്ന് ടെസ്ല സ്റ്റോക്കുമായി നടത്തിയ ആശയ വിനിമയത്തില്‍ ധാരണയായിട്ടുണ്ട്. ബാക്കി ആവശ്യമായി വരുന്ന പണം മസ്‌ക് സ്വന്തം കയ്യില്‍ നിന്നും അടയ്ക്കും.

വായ്പ തിരിച്ചടയ്ക്കാനുള്ള മാര്‍ഗങ്ങളും അദ്ദേഹം വ്യക്തമാക്കി. പണം കണ്ടെത്തുന്നതിനായി ട്വീറ്റുകള്‍ക്ക് നിരക്ക് ഈടാക്കുക, . ട്വിറ്റര്‍ ബോര്‍ഡ് ഡയറക്ടര്‍മാരുടെ ശമ്പളം നിയന്ത്രണ വിധേയമാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളും പരിഗണനയിലുണ്ട്. ഇത്തരം നിയന്ത്രണങ്ങളിലൂടെ 3 മില്യണ്‍ ഡോളര്‍ ലാഭിക്കുകയാണ് ലക്ഷ്യം. തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും സാധ്യതയുണ്ട്.