പാകിസ്ഥാനില്‍ ജുമ നമസ്‌കാരത്തിനിടെ മദ്രസയില്‍ ചാവേറാക്രണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ ജുമ നമസ്‌കാരത്തിനിടെ മദ്രസയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ ദാറുല്‍ ഉലൂം ഹഖാനിയ മദ്രസയിലാണ് സ്‌ഫോടനം നടന്നത്. മതപുരോഹിതന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

മതപണ്ഡിതന്‍ മൗലാന അബ്ദുല്‍ ഹഖ് ഹഖാനി 1947ല്‍ സ്ഥാപിച്ച മദ്രസയിലാണ് സ്‌ഫോടനം നടന്നത്. മദ്രസയുടെ പ്രധാനഹാളിലായിരുന്നു സ്‌ഫോടനം. ചാമ്പ്യന്‍ ട്രോഫിയുടെ വേദികളിലൊന്ന് പാകിസ്താന്‍ ആയതിനാല്‍ സ്‌ഫോടന വിവരം അന്താരാഷ്ട്ര തലത്തിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്.

സ്‌ഫോടനം ചാവേര്‍ ആക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല. സംഭവത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അപലപിച്ചു.

Read more