ഏറ്റവും ദൈർഘ്യമേറിയ തടവുകാലം: 44 വർഷത്തിനുശേഷം ഇസ്രായേൽ തടവിൽ നിന്ന് മോചിതനായി നയീൽ ബർഗൂസി

വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട തടവുകാരുടെ കൈമാറ്റ കരാറിന്റെ ഏഴാമത്തെയും അവസാനത്തെയും ബാച്ചിന്റെ ഭാഗമായി ഇന്നലെ മോചിതനായ നയീൽ ബർഗൂസി ഇസ്രായേൽ തടവറയിൽ കഴിച്ചുക്കൂട്ടിയത് നാല്പതിനാല് വർഷം. ഏറ്റവും കൂടുതൽ കാലം തടവിൽ കഴിഞ്ഞ പലസ്തീൻ തടവുകാരനാണ് നയീൽ ബർഗൂസി.

“120 വർഷത്തിലേറെയായി ക്ഷീണമില്ലാതെ ചെറുത്തുനിൽക്കുന്ന ഈ ജനതയുടെ പടയാളികളാണ് ഞങ്ങൾ.” ഇന്നലെ വൈകുന്നേരം അൽ ജസീറയ്ക്ക് നൽകിയ ഒരു ടെലിവിഷൻ അഭിമുഖത്തിൽ ബർഗൂസി പറഞ്ഞു. തടവുകാരുടെ മോചനത്തിന്റെ വ്യവസ്ഥകൾ “അങ്ങേയറ്റം കഠിനം” ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

Read more

അവ “അധിനിവേശത്തിന്റെ ഭീരുത്വത്തെയും അടിച്ചമർത്തലിനെയും” പ്രതിഫലിപ്പിക്കുന്നു. നാസിസത്തിൽ നിന്നും അമേരിക്കൻ വംശീയതയിൽ നിന്നും പഠിച്ച എല്ലാത്തരം ശാരീരികവും മാനസികവുമായ പീഡനങ്ങളും അവ ഉപയോഗിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.