ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്നാണ് മാറ്റം. കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരം കൈമാറാനുണ്ടെന്ന് വ്യക്തമാക്കി ചെന്നിത്തല എസ്‌ഐടിയെ സമീപിച്ചിരുന്നു.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ രമേശ് ചെന്നിത്തല ഇന്ന് എസ്ഐടിക്ക് മുന്നിൽ മൊഴി നൽകുമെന്നായിരുന്നു വിവരം. എന്നാൽ ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടർന്ന് മൊഴിയെടുപ്പ് മാറ്റി വെക്കുകയായിരുന്നു. തനിക്ക് ലഭിച്ച വിവരങ്ങള്‍ മുഴുവൻ എസ്‌ഐടിക്ക് മുന്നില്‍ മൊഴിയായി നല്‍കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. തനിക്ക് വിവരം നൽകിയ ആളെയും ചോദ്യം ചെയ്യട്ടെ എന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
കേസിൽ നിലവിൽ അന്വേഷണം മന്ദഗതിയിൽ ആണെന്ന് യുഡിഎഫ് ആക്ഷേപം ഉന്നയിക്കുമ്പോഴാണ് രമേശ് ചെന്നിത്തല മൊഴി നൽകാൻ തയ്യാറാക്കുന്നത്. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് ബന്ധമുണ്ടെന്ന ചെന്നിത്തലയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ്. വിഷയവുമായി ബന്ധപ്പെട്ട മൊഴി നൽകാൻ തയ്യാറാണെന്ന് രമേശ് ചെന്നിത്തലയാണ് എസ്ഐടിയെ അറിയിച്ചത്.







