ജീവിതം സന്തോഷപ്രദമാക്കാന്‍ ആഴ്ചയില്‍ ആറു ദിവസവും സെക്സ്; ജാക്ക് മായുടെ പുതിയ ഉപദേശം

ജീവിതം സന്തോഷപ്രദമാക്കാന്‍ പുതിയ തിയറിയുമായി എത്തിയിരിക്കുകയാണ് ചൈനീസ് കോടീശ്വരനും ആലിബാബയുടെ ഉടമയുമായ ജാക്ക് മാ. ലൈംഗിക ബന്ധത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് പുതിയ ഉപദേശം. സെക്സ് ഫോര്‍ സിക്സ് ഡെയ്സ്, സിക്സ് ടൈംസ്, വിത് ഡ്യൂറേഷന്‍ ബീയിംഗ് ദി കീ-ആഴ്ചയില്‍ ആറുദിവസവും ആറുതവണ സെക്സ്. ‘669’ എന്ന ചുരുക്കപ്പേരിലാണ് ജാക്ക് മാ പുതിയ ആശയത്തെ വിശേഷിപ്പിക്കുന്നത്.

102 വധൂവരന്മാര്‍ പങ്കെടുത്ത വിവാഹ ചടങ്ങിലാണ് ജാക്ക് മാ ഈ ആശയം മുന്നോട്ടുവെച്ചത്.

നേരത്തേ രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെ ആഴ്ചയില്‍ ആറു ദിവസം ജോലി ചെയ്യണമെന്ന ജാക്ക് മായുടെ ഉപദേശം വിവാദമായിരുന്നു.’996′ എന്ന ചുരുക്കപ്പേരിലാണ് ഇതറിയപ്പെട്ടത്. അതായത് ആഴ്ചയില്‍ ആറു ദിവസവും ദിനംപ്രതി ഒമ്പതു മണിക്കൂര്‍ ജോലി ചെയ്യണമെന്നതാണ് അദ്ദേഹത്തിന്റെ തിയറി.